കേ​ന്ദ്ര​മ​ന്ത്രി​ ശോഭ കരന്തലജെയുടെ കാറിൽ തട്ടി റോഡിലേക്കു വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
കേ​ന്ദ്ര​മ​ന്ത്രി​ ശോഭ കരന്തലജെയുടെ കാറിൽ തട്ടി റോഡിലേക്കു വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
Tuesday, April 9, 2024 12:42 AM IST
ബം​ഗ​ളൂ​രു: കേ​ന്ദ്ര​മ​ന്ത്രി​യും ബം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ലം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ ശോ​ഭ ക​ര​ന്ത​ല​ജെ​യു​ടെ കാ​ർ ത​ട്ടി റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സ് ക​യ​റി മ​രി​ച്ചു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശ്(62) എ​ന്ന​യാ​ളാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ബം​ഗ​ളൂ​രു കെ​ആ​ർ പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​ത്തി​യ കാ​റി​ന്‍റെ ഡോ​ർ തു​റ​ക്ക​വെ പി​ന്നി​ൽ​നി​ന്നു വ​ന്ന പ്ര​കാ​ശി​ന്‍റെ ബൈ​ക്ക് ഇ​ടി​ക്കു​ക​യും ബൈ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​യാ​ളു​ടെ ദേ​ഹ​ത്തു​കൂ​ടി പി​ന്നി​ൽ​നി​ന്നു വ​ന്ന ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു.


പ്ര​ദേ​ശ​ത്തു പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ശോ​ഭ​യു​ടെ കാ​റി​ന് അ​ക​ന്പ​ടി​യാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പ്ര​കാ​ശ്.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യം​മു​ത​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണു പ്ര​കാ​ശ് എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദാ​രു​ണ​മ​ര​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ശോ​ഭ ക​ര​ന്ത​ല​ജെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.