‘ജയിലിനു മറുപടി വോട്ടിലൂടെ’; ആപ്പിലാക്കാന്‍ ആം ആദ്മി പാര്‍ട്ടി
‘ജയിലിനു മറുപടി വോട്ടിലൂടെ’; ആപ്പിലാക്കാന്‍ ആം ആദ്മി പാര്‍ട്ടി
Tuesday, April 9, 2024 12:42 AM IST
ന്യൂ​ഡ​ൽ​ഹി: “ജ​യി​ലി​നു മ​റു​പ​ടി വോ​ട്ടി​ലൂ​ടെ’’ എ​ന്ന പു​തി​യ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട് ആം​ ആ​ദ്മി പാ​ർ​ട്ടി. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കു​ക​യാ​ണ് പാ​ർ​ട്ടി.

പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ നേ​തൃ​ത്വം ന​ൽ​കും. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തു ന​ട​ന്ന റാ​ലി, ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ​യാ​ണ് “ജ​യി​ൽ ക ​ജ​ബാ​ബ് വോ​ട്ട് സെ’’ (​ജ​യി​ലി​ന് മ​റു​പ​ടി വോ​ട്ടി​ലൂ​ടെ) എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി ആം ​ആ​ദ്മി തെ​ര​ഞ്ഞെ​ടു​പ്പുഗോ​ദ​യി​ൽ ഇ​റ​ങ്ങു​ന്ന​ത്. വോ​ട്ടി​ലൂ​ടെ ബി​ജെ​പി​ക്ക് മ​റു​പ​ടി ന​ൽ​കും എ​ന്ന കാ​ന്പ​യി​ൻ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.


ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നേ​രത്തേ കേ​ജ​രി​വാ​ളും ഭ​ഗ​വ​ന്ത് മ​നും റാ​ലി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റോ​ടെ നി​ർ​ത്തി​വ​ച്ച റാ​ലി​ക​ൾ​ക്ക് ഇ​നി ഭ​ഗ​വ​ന്ത് മ​ൻ നേ​തൃ​ത്വം ന​ൽ​കും.

ഡ​ൽ​ഹി​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ​ത്തി​ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി എ​ത്തും. കേ​ജ​രി​വാ​ൾ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍വീ​ന​ർ സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ ഭ​ഗ​വ​ന്ത് മ​നെ ആ ​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.