സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി രാംദേവും ബാലകൃഷ്ണയും
സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി രാംദേവും ബാലകൃഷ്ണയും
Wednesday, April 10, 2024 12:29 AM IST
ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്തി പ​ത​ഞ്ജ​ലി സ​ഹ​സ്ഥാ​പ​ക​ൻ ബാ​ബാ രാം​ദേ​വും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം ഇ​ന്നു കോ​ട​തി കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ ഇ​രു​വ​രും സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ബാ​ബാ രാം​ദേ​വി​നും പ​ത​ഞ്ജ​ലി എം​ഡി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യ്ക്കു​മെ​തി​രേ സു​പ്രീം​കോ​ട​തി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.


കോ​ട​തി​വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും വീ​ഴ്ച സം​ഭ​വി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നെ​ന്നും ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഇ​രു​വ​രോ​ടും ഇ​ന്നു നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.