കവിതയുടെ കസ്റ്റഡി നീട്ടി
കവിതയുടെ  കസ്റ്റഡി നീട്ടി
Wednesday, April 10, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത ബി​ആ​ർ​എ​സ് നേ​താ​വും തെ​ലു​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ. ​ക​വി​ത​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ഈ​ മാ​സം 23 വ​രെ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി നീ​ട്ടി.

ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ട​തി ന​ട​പ​ടി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മു​ള്ള ഇ​ഡി​യു​ടെ വാ​ദ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​വി​ത​യു​ടെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി ത​ള്ളി​യി​രു​ന്നു. മാ​ർ​ച്ച് 15നാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​വി​ത​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.