സിക്ക് വിരുദ്ധ കലാപം: കോൺഗ്രസിനെതിരേ മോദി
Saturday, May 25, 2024 2:14 AM IST
ഗുരുദാസ്പുർ: 1984ൽ ഡൽഹിയിലുണ്ടായ സിക്ക് വിരുദ്ധ കലാപത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സിക്കുകാരുടെ കൂട്ടക്കുരുതിക്ക് കോൺഗ്രസ് ഒത്താശ ചെയ്തുവെന്നും കോൺഗ്രസ് സർക്കാരുകൾ കലാപകാരികളെ സംരക്ഷിച്ചെന്നും മോദി ആരോപിച്ചു. പഞ്ചാബിലെ ഗുരുദാസ്പുരിൽ തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന
ചെയ്യുകയായിരുന്നു മോദി.