നാറ്റോ ഉച്ചകോടിക്കിടെ ട്രംപ്- എർദോഗൻ കൂടിക്കാഴ്ച
Thursday, December 5, 2019 12:19 AM IST
ലണ്ടൻ: നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ലണ്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. വിദേശമന്ത്രി കവ്സോഗ്ളു, പ്രതിരോധമന്ത്രി ഹുലുസി അകാർ, മുൻ പ്രധാനമന്ത്രി ബിനാലി യിൽദിറിം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അടച്ചിട്ട മുറിയിൽ ട്രംപും എർദോഗനും അരമണിക്കൂറോളം സംഭാഷണം നടത്തി.നേരത്തെ തയാറാക്കിയ അജൻഡയിൽ ഇത്തരം ഒരു കൂടിക്കാഴ്ചയില്ലായിരുന്നു.
സിറിയ, കുർദ്പ്രശ്നം തുടങ്ങി നിരവധി വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും ട്രംപ് പിന്നീട് പറഞ്ഞു.