കലിഫോർണിയയിൽ വെടിവയ്പ്; നാലു മരണം
Thursday, April 1, 2021 10:43 PM IST
ഓറഞ്ച് (കലിഫോർണിയ): യുഎസിലെ കലിഫോർണിയയിൽ ഓഫീസ് കെട്ടിടത്തിത്തിലുണ്ടായ വെടിവയ്പിൽ കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ഇയാളെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തെക്കൻ കലിഫോർണിയയിലെ ഓറഞ്ചിൽ ലിങ്കൺ അവന്യുവിലെ രണ്ടുനില ഓഫീസ് കെട്ടിടത്തിൽ ബുധനാഴ്ചയാണു സംഭവം.
ഇൻഷുറൻസ് ഓഫീസും ധനകാര്യ കൺസൾട്ടൻസി സ്ഥാപനവും ഫോൺ റിപ്പയർകേന്ദ്രവുമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് യുഎസിലെ തെരുവിൽ തോക്കുധാരിയുടെ കൂട്ടക്കുരുതി. കഴിഞ്ഞ 16 ന് അറ്റ്ലാന്റയിൽ എട്ടുപേരെയാണു തോക്കുധാരി വകവരുത്തിയത്. 22 ന് കൊളറാഡോയിൽ ഏഷ്യൻ വംശജരായ എട്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരും മരിച്ചു. രണ്ട് സംഭവങ്ങളിലും അക്രമിയെ അറസ്റ്റ് ചെയ്തിരുന്നു.