പാക്കിസ്ഥാൻ വരൾച്ചാഭീഷണിയിൽ
Wednesday, May 7, 2025 2:08 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാനിലേക്കുള്ള ചെനാബ് നദിയുടെ ഒഴുക്ക് ഇന്ത്യ തടഞ്ഞതിനെത്തുടർന്ന് നദിയിലെ ജലനിരപ്പ് താഴ്ന്ന് പാക്കിസ്ഥാൻ വരൾച്ചാഭീഷണിയിൽ.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി തിങ്കളാഴ്ചയാണ് ജമ്മുവിലെ രണ്ട് ജലവൈദ്യുതപദ്ധതികൾ വഴിയുള്ള വെള്ളം മുന്നറിയിപ്പില്ലാതെ ഇന്ത്യ തടഞ്ഞത്.
നദിയിലെ ജലം ഞായറാഴ്ചത്തെ 35,000 ക്യുസെക്സ് എന്നതിൽനിന്ന് 3,100 ക്യുസെക്സ് ആയി കുറഞ്ഞുവെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥർ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ചെനാബിലെ മൂന്ന് ഡാമുകൾ അപ്രതീക്ഷിതമായി ഇന്ത്യ തുറന്നുവിട്ടാലുണ്ടാകാവുന്ന പ്രളയസാധ്യതയെക്കുറിച്ചും പാക്കിസ്ഥാന് ആശങ്കയുണ്ട്.