ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
Thursday, May 8, 2025 4:11 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റൺ റീജണിന്റെ ആതിഥേയത്വത്തിൽ ചോർലിയിൽ നടന്നു. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസെടുത്തു. പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ജോബി ജേക്കബ് നന്ദിയും പറഞ്ഞു. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മേയ് നാലിന് ലണ്ടൻ റീജണിൽ നടത്താൻ തീരുമാനിച്ചു.