വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യ്ക്കും മാ​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ടി​​​നും പു​​​റ​​​മെ കേ​​​ര​​​ള ബ​​​ന്ധ​​​മു​​​ള്ള മ​​​റ്റൊ​​​രു ക​​​ർ​​​ദി​​​നാ​​​ളും കോ​​​ൺ​​​ക്ലേ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. തൃ​​​ശൂ​​​ർ ഒ​​​ല്ലൂ​​​രി​​​ൽ​​​നി​​​ന്നു മ​​​ലേ​​​ഷ്യ​​​യി​​​ൽ കു​​​ടി​​​യേ​​​റി​​​യ കു​​​ടും​​​ബ‌​​​ത്തി​​​ൽ​​​പ്പെ​​​ട്ട 73കാ​​​ര​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ഫ്രാ​​​ൻ​​​സി​​​സി​​​നാ​​​ണു മ​​​ല​​​യാ​​​ളി​​​ബ​​​ന്ധ​​​മു​​​ള്ള​​​ത്.

1900ത്തി​​​ലാ​​​ണ് ക​​​ർ​​​ദി​​​നാ​​​ൾ സെ​​​ബാ​​​സ്റ്റ്യ​​​ൻ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​ൻ മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​ത്. മ​​​ലേ​​​ഷ്യ​​​യി​​​ലെ ജൊ​​​ഹൊ​​​ർ ബാ​​​ഹ്രു​​​വി​​​ൽ 1951 ന​​​വം​​​ബ​​​ർ 11ന് ​​​ജ​​​നി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ സെ​​​ബാ​​​സ്റ്റ്യ​​​ൻ 1977 ജൂ​​​ലൈ 28ന് 26-ാം ​​​വ​​​യ​​​സി​​​ൽ പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 2012 ജൂ​​​ലൈ ഏ​​​ഴി​​​ന് ബെ​​​ന​​​ഡി​​​ക്‌​​​ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഇ​​​ദ്ദേ​​​ഹ​​​ത്തെ പെ​​​നാം​​​ഗ് രൂ​​​പ​​​ത​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​ത്തെ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ച്ചു.


2016 മു​​​ത​​​ൽ 2023 വ​​​രെ മ​​​ലേ​​​ഷ്യ, സിം​​​ഗ​​​പ്പു​​​ർ, ബ്രൂ​​​ണെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഇ​​​ദ്ദേ​​​ഹ​​​ത്തെ 2023 സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ളാ​​​യി നി​​​യ​​​മി​​​ച്ചു. ആ​​​ന്‍റ​​​ണി സോ​​​ട്ട​​​ർ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നു പു​​​റ​​​മെ മ​​​ലേ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ക​​​ർ​​​ദി​​​നാ​​​ളാ​​​ണ്.