ലാ​​​​ഹോ​​​​ർ: ഇ​​​​ന്ത്യ​​​​യു​​​ടെ ക​​​ന​​​ത്ത മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​റി​​​​യം ന​​​​വാ​​​​സ് ആ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തെ​​​​ന്ന് പാ​​​ക് പ​​​​ഞ്ചാ​​​​ബ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു. പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ സു​​​​ര​​​​ക്ഷാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​വ​​​​ധി റ​​​​ദ്ദാ​​​​ക്കി.

സൈന്യത്തിന് അ​​​​​ധി​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​ പാക്കിസ്ഥാൻ


ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൈ​​​​​നി​​​​​ക​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കാ​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​ന് അ​​​​​ധി​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ദേ​​​​​ശീ​​​​​യസു​​​​​ര​​​​​ക്ഷാ കൗ​​​​​ൺ​​​​​സി​​​​​ൽ. സ​​​​​മ​​​​​യ​​​​​വും സ്ഥ​​​​​ല​​​​​വും രീ​​​​​തി​​​​​യും സൈ​​​​​ന്യ​​​​​ത്തി​​​​​നു തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​മെ​​​​​ന്നും പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷെ​​​​​ഹ്ബാ​​​​​സ് ഷ​​​​​രീ​​​​​ഫി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ കൗ​​​​​ൺ​​​​​സി​​​​​ൽ (എ​​​​​ൻ​​​​​എ​​​​​സ്‌​​​​​സി) യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ കാ​​​​​ബി​​​​​ന​​​​​റ്റ് അം​​​​​ഗ​​​​​ങ്ങ​​​​​ളും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും സേ​​​​​നാ​​​​​ ത​​​​​ല​​​​​വ​​​​​ന്മാ​​​​​രും യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.