പോളിഷ് യൂണിവേഴ്സിറ്റി ജീവനക്കാരിയെ കോടാലികൊണ്ട് വെട്ടിക്കൊന്നു
Friday, May 9, 2025 12:56 AM IST
വാർസോ: പോളണ്ടിലെ വാർസോ യൂണിവേഴ്സിറ്റിയിലുണ്ടായ കോടാലി ആക്രമണത്തിൽ 53 വയസുള്ള ജീവനക്കാരി കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ 22 വയസുള്ള മൂന്നാം വർഷ നിയമവിദ്യാർഥി അറസ്റ്റിലായി.
ബുധനാഴ്ച യൂണിവേഴ്സിറ്റിയിലെ പ്രധാന കെട്ടിടത്തിലായിരുന്നു സംഭവം. ജീവനക്കാരിയെ സഹായിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനു പരിക്കേറ്റു. യൂണിവേഴ്സിറ്റി സന്ദർശിക്കുകയായിരുന്ന നിയമ മന്ത്രി ആഡം ബോഡ്നറുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് അക്രമിയെ പിടികൂടിയത്.