പി​ഡി​ഡി​പി കാ​ലി​ത്തീ​റ്റവി​ല കു​റ​യ്ക്കു​ന്നു
Monday, November 18, 2019 11:40 PM IST
കൊ​​ച്ചി: പീ​​പ്പി​​ൾ​​സ് ഡ​​യ​​റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രൊ​​ജ​​ക്ട് (പി​​ഡി​​ഡി​​പി) സെ​​ൻ​​ട്ര​​ൽ സൊ​​സൈ​​റ്റി ഉ​​ത്​​പാ​​ദി​​പ്പി​​ക്കു​​ന്ന പീ​​പ്പി​​ൾ​​സ് ഹാ​​പ്പി ഫീ​​ഡ്സ് കാ​​ലി​​ത്തീ​​റ്റ​​യു​​ടെ വി​​ല്പ​നവി​​ല​​യി​​ൽ കു​​റ​​വ് വ​​രു​​ത്തി. 50 കി​​ലോ ഗ്രാ​​മി​​ന് 1350 രൂ​​പ​​യി​​ൽ​​നി​​ന്നു 100 രൂ​​പ കു​​റ​​ച്ച് 1250 രൂ​​പ​​യാ​​ക്കി​​യ​​താ​​യി പി​​ഡി​​ഡി​​പി ചെ​​യ​​ർ​​മാ​​ൻ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ നാ​​ഴി​​യ​​ന്പാ​​റ അ​​റി​​യി​​ച്ചു. പു​​തു​​ക്കി​​യ വി​​ല 21 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ​​ വ​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.