സ്വര്‍ണ വിലയിൽ മാറ്റമില്ല
Wednesday, February 12, 2020 11:28 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നലെയും മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ വിലയായ പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് ഇന്നലെയും വ്യാപാരം നടന്നത്. കഴിഞ്ഞ 10ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.