ക്ലൂ​​സ്ന​​ർ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ
ക്ലൂ​​സ്ന​​ർ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ
Saturday, August 24, 2019 12:13 AM IST
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം ലാ​​ൻ​​സ് ക്ലൂ​​സ്ന​​ർ, ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള അ​​വ​​രു​​ടെ പ​​രി​​ശീ​​ല​​ക സം​​ഘ​​ത്തി​​ൽ ഇ​​ടം പി​​ടി​​ച്ചു. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 മ​​ത്സ​​ര​​ത്തി​​നു​​ള്ള ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യാ​​ണ് ക്ലൂ​​സ്ന​​റെ നി​​യ​​മി​​ച്ച​​ത്. വി​​ൻ​​സെ​​ന്‍റ് ബാ​​ണ്‍​സ് ആ​​ണ് ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ. 2017 മു​​ത​​ൽ ഫീ​​ൽ​​ഡിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കൊ​​പ്പ​​മു​​ള്ള ജ​​സ്റ്റി​​ൻ ഓ​​ണ്‍ ടോം​​ഗാ​​ണ് പ​​രി​​ശീ​​ല​​ക നി​​ര​​യി​​ലെ മ​​റ്റൊ​​രു സാ​​ന്നി​​ധ്യം.

ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്ക് ശേ​​ഷം ക്ലൂ​​സ്ന​​ർ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലേ​​ക്ക് മ​​ട​​ങ്ങും. അ​​ടു​​ത്ത മാ​​സം 15-ാം തീ​​യ​​തി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യും, മൂ​​ന്ന് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യു​​മാ​​ണ് പ​​ര്യ​​ട​​ന​​ത്തി​​ലു​​ള്ള​​ത്.


ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു ക്ലൂ​​സ്ന​​ർ. ടെ​​സ്റ്റി​​ൽ 80 വി​​ക്ക​​റ്റും 1906 റ​​ണ്‍​സും, ഏ​​ക​​ദി​​ന​​ത്തി​​ൽ 3576 റ​​ണ്‍​സും 192 വി​​ക്ക​​റ്റും നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.