ഐ​​എ​​സ്എ​​ൽ ന​​ന്പ​​ർ വ​​ണ്‍
Tuesday, October 15, 2019 11:43 PM IST
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) രാ​​ജ്യ​​ത്തെ ഒ​​ന്നാം ഡി​​വി​​ഷ​​ൻ ലീ​​ഗാ​​യി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ച്ചു. ഐ​​എ​​സ്എ​​ൽ, ഐ ​​ലീ​​ഗ് ക്ല​​ബ്ബു​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ഏ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ മ​​ലേ​​ഷ്യ​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​ന​​മാ​​യ​​ത്. ഇ​​തോ​​ടെ നി​​ല​​വി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ ഐ ​​ലീ​​ഗ് ര​​ണ്ടാം ഡി​​വി​​ഷ​​ൻ ലീ​​ഗാ​​യി മാ​​റും. ഐ​​എ​​സ്എ​​ൽ ചാ​​ന്പ്യ​ന്മാ​​ർ എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​നും ഐ ​​ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​ർ എ​​എ​​ഫ്സി ക​​പ്പി​​നും യോ​​ഗ്യ​​ത നേ​​ടും.


2022-23 സീ​​സ​​ണ്‍ മു​​ത​​ൽ ഐ ​​ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​ർ​​ക്ക് ഐ​​എ​​സ്എ​​ലി​​ലേ​​ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കും. 2024-25 സീ​​സ​​ണ്‍ മു​​ത​​ൽ ഐ​​എ​​സ്എ​​ലി​​ൽ പ്ര​​മോ​​ഷ​​ൻ, റെ​​ല​​ഗേ​​ഷ​​ൻ സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രും. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി ഐ​​എ​​സ്എ​​ലും ഐ ​​ലീ​​ഗും ല​​യി​​പ്പി​​ച്ച് ഒ​​റ്റ ലീ​​ഗാ​​ക്കി മാ​​റ്റു​​മെ​​ന്നും എ​​എ​​ഫ്സി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.