ഗെയിംസ്: പാലക്കാട് മുന്നിൽ
Thursday, October 17, 2019 11:49 PM IST
കണ്ണൂർ: നോർത്ത് സോൺ സ്കൂൾ ഗെയിംസിൽ പാലക്കാട് ജില്ല മുന്നിൽ. കണ്ണൂരിൽ രണ്ടുദിവസമായി നടക്കുന്ന മത്സരങ്ങളിൽ 140 പോയിന്റ് നേടിയാണ് പാലക്കാട് മുന്നിലെത്തിയത്. 117 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 108 പോയിന്റോടെ തൃശൂർ മൂന്നാംസ്ഥാനത്തുമുണ്ട്.
തൊട്ടുപിന്നിലുള്ള കോഴിക്കോട് ജില്ലയ്ക്ക് 103 പോയിന്റാണുള്ളത്. കണ്ണൂർ (97), വയനാട് (45), കാസർഗോഡ് (38) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലെ വോളിബോൾ, ഹാൻഡ്ബോൾ ഒഴികെയുള്ള മത്സരങ്ങൾ പൂർത്തിയായി. ഈ മത്സരങ്ങൾ മഴ കാരണം ഇന്നത്തേക്കു മാറ്റി.