ഷൂ​ട്ട​ിംഗ് ലോകകപ്പ് ഫൈനൽ: ഇന്ത്യക്കു മൂന്നു സ്വ​ര്‍ണം
Thursday, November 21, 2019 11:25 PM IST
പു​ട്യ​ന്‍ (ചൈ​ന): ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​സ്എ​സ്എ​ഫ്) ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ യു​വ ഷൂ​ട്ട​ര്‍മാ​രു​ടെ ഗം​ഭീ​ര പ്ര​ക​ട​നം. മ​നു ഭാ​ക​ര്‍, ഇള​വേ​നി​ല്‍ വാളറി​വ​ന്‍, ദി​വ്യാം​ശ് പ​ന്‍വാ​ര്‍ എ​ന്നി​വ​ര്‍ അ​വ​രു​ടെ ഇ​ന​ങ്ങ​ളി​ല്‍ സ്വ​ര്‍ണം നേ​ടി. ഐ​എ​സ്എ​സ്എ​ഫ് ഫൈ​ന​ലി​ന്‍റെ ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്.

സീ​സ​ണ്‍ അ​വ​സാ​ന​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 17കാ​രി​യായ ഭാ​ക​ര്‍ 244.7 പോ​യി​ന്‍റു​മാ​യി ജൂ​ണി​യ​ര്‍ ലോ​ക റി​ക്കാ​ര്‍ഡോ​ടെ​യാ​ണ് 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്. 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലാ​ണ് 20കാ​രി​യാ​യ ഇ​ള​വേ​നി​ലി​ന്‍റെ സ്വ​ര്‍ണ​നേ​ട്ടം. 250.8 പോ​യി​ന്‍റാ​ണ് ഇ​ള​വേ​നി​ല്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലാ​ണ് ദി​വ്യാം​ശി​ന്‍റെ പ്ര​ക​ട​നം. ഫൈ​ന​ലി​ല്‍ 250.1 പോ​യി​ന്‍റ് നേ​ടി​യാ​ണ് ദി​വ്യാം​ശ് സ്വ​ര്‍ണം നേ​ടി​യ​ത്. മൂ​ന്നു സ്വ​ര്‍ണ​വു​മാ​യി ഇ​ന്ത്യ​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.