സഹോദയ സിബിഎസ്ഇ ഫുട്ബോൾ ടൂർണമെന്റ് ഇന്നാരംഭിക്കും
Thursday, November 24, 2022 12:08 AM IST
കലൂർ: മധ്യകേരള സഹോദയ സിബിഎസ്ഇ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് മുതൽ കലൂർ മേരിലാൻഡ് പബ്ലിക് സ്കൂളിൽ നടക്കും. 27 വരെ നടക്കുന്ന മത്സരത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നായി 46 ടീമുകൾ പങ്കെടുക്കുമെന്ന് മേരിലാൻഡ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. തോമസ് ജെ. കാപ്പൻ അറിയിച്ചു.