പിന്നില്‍നിന്നെത്തിയ റയല്‍
Tuesday, September 19, 2023 12:14 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നിലായശേഷമാണ് റയല്‍ മാഡ്രിഡ് തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്. റയല്‍ സോസിദാദിനെതിരേ 1-2നായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.
അഞ്ചാം മിനിറ്റില്‍ ആന്‍ഡര്‍ ബറെനെറ്റ്സ്കയുടെ ഗോളില്‍ സോസിദാദ് മുന്നില്‍. ആദ്യപകുതിയില്‍ പിന്നിലായെങ്കിലും രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ഫെഡെറിക്കൊ വാല്‍വെര്‍ഡെയിലൂടെ (46') റയല്‍ മാഡ്രിഡ് കടംവീട്ടി. 60-ാം മിനിറ്റില്‍ ഹൊസെലുവിന്റ ഗോളില്‍ റയല്‍ ജയം സ്വന്തമാക്കി.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റ ുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാഴ്സലോണയാണ് (13) രണ്ടാമത്.