Responses
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
Thursday, October 12, 2023 11:58 PM IST
നാ​​​ടി​​​നെ കാ​​​ർ​​​ന്നുതി​​​ന്നു​​​ന്ന വി​​​പ​​​ത്താ​​​യി വ​​​ള​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണു ല​​​ഹ​​​രി​​​ക​​​ൾ. ല​​​ഹ​​​രി​​​മാ​​​ഫി​​​യ​​​ക​​​ൾ വി​​​രി​​​ക്കു​​​ന്ന വ​​​ല​​​യി​​​ൽ പെ​​​ടു​​​ക​​​യാ​​​ണു ന​​​മ്മു​​​ടെ ഭാ​​​വി പ്ര​​​തീ​​​ക്ഷ​​​യാ​​​യ യു​​​വ​​​ത. വെ​​​റു​​​മൊ​​​രു ര​​​സ​​​ത്തി​​​നാ​​​യി തു​​​ട​​​ങ്ങി ക​​​ര​​​ക​​​യ​​​റാ​​​നാ​​​വാ​​​ത്ത ഗ​​​ർ​​​ത്ത​​​ത്തി​​​ൽ വീ​​​ണു കു​​​ഴ​​​യു​​​ക​​​യാ​​​ണു ന​​​മ്മു​​​ടെ കു​​​ഞ്ഞു​​​ങ്ങ​​​ളും യു​​​വ​​​ത​​​ല​​​മു​​​റ​​​യും.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്നു ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം മൂലമു​​​ള്ള ദു​​​ര​​​ന്ത​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ 28.7% ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഭീ​​​തി​​​ദ​​​മാ​​​യ അ​​​വ​​​സ്ഥ​​​യാ​​​ണി​​​ത്. 16നും 18​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 48% പേ​​​രും 14നും 15​​നും ഇ​​​ട​​​യി​​​ലു​​​ള്ള 43% പേ​​​രും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ക​​​ഞ്ചാ​​​വുമാ​​​ഫി​​​യ​​​ക​​​ൾ 18 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ചു മ​​​രു​​​ന്നുവി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രാ​​​ക്കു​​​ന്നു എ​​​ന്ന വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ കാ​​​ല​​​ഘ​​​ട്ടം എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്നു. കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ കു​​​രു​​​ന്നു​​​ക​​​ൾ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​ത് ഏ​​​റ്റ​​​വും വേ​​​ഗം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​തു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മാ​​​ണ്. സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും കേ​​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ക​​​ഞ്ചാ​​​വ് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ മാ​​​ഫി​​​യ​​​ക​​​ൾ പ്ര​​​വൃത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ വേ​​​രോ​​​ടെ പി​​​ഴു​​​തെ​​​ടു​​​ത്തേ മ​​​തി​​​യാ​​​കൂ.

ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​നം വി​​​ഴു​​​ങ്ങു​​​ന്ന, നാ​​​ടി​​​നെ നാ​​​ശ​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം അ​​​ധ​​​മ​​​പ്ര​​​വ​​​ർ​​​ത്തി​​​ക​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തു ന​​​മ്മു​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ക​​​ർ​​​ത്ത​​​വ്യ​​​മാ​​​ണ്. ഇ​​​പ്പോ​​​ഴെ​​​ങ്കി​​​ലും നാം ​​​ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ ക​​​ര​​​യാ​​​ൻ ക​​​ണ്ണീ​​​രി​​​ല്ലാ​​​ത്ത ദു​​​ര​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​പ്പെ​​​ടാ​​​നു​​​ള്ള ദൂ​​​രം വി​​​ദൂ​​​ര​​​മ​​​ല്ല. ഈ ​​​മ​​​ഹാ​​​വി​​​പ​​​ത്തി​​​നെ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇ​​​ട​​​പെ​​​ടാ​​​ൻ പ​​​റ്റു​​​ന്ന ത​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ന​​​മു​​​ക്കി​​​ട​​​പെടാം.

റ്റോ​​​ജോ​​​മോ​​​ൻ ജോ​​​സ​​​ഫ്, മ​​​രി​​​യാ​​​പു​​​രം