Responses
ഏ​ലം ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ചൂ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം
Tuesday, November 14, 2023 1:27 AM IST
ഏ​​റെ ക​​ഷ്ട​​പ്പെ​​ട്ട് ത​​ങ്ങ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഏ​​ല​​ക്ക ഓ​​ക്‌​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ൾ മു​​ഖേ​​ന വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ അ​​പ്പോ​​ൾ​ത​​ന്നെ പ​​ണം ല​​ഭി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് കൈ​​ക്കൊ​​ള്ളേ​​ണ്ട​​ത്. വി​​റ്റ ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ പ​​ണം ല​​ഭി​​ക്കാ​​നാ​​യി പ​​ലി​​ശ ന​​ല്ക​​ണ​​മെ​​ന്ന സ്ഥി​​തി മാ​​റ്റ​​ണം.

ചെ​​റി​​യ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം പോ​​ലും ഏ​​റ്റ​​വും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന കൃ​​ഷി​​യാ​​ണ് ഏ​​ലം. വ​​ള​​വും കീ​​ട​​നാ​​ശി​​നി പ്ര​​യോ​​ഗ​​വും കൃ​​ത്യ​​സ​​മ​​യ​​ത്ത് ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ കൃ​​ഷി​ത​​ന്നെ ന​​ശി​​ച്ചു​​പോ​​കും.

അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ ത​​ങ്ങ​​ളു​​ടെ വി​​ള വി​​ല്പ​​ന​​യ്ക്കാ​​യി വി​​പ​​ണ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന​​ത്. അ​​വി​​ടെ പ​​ലി​​ശ​​യി​​ല്ലാ​​തെ ത​​ങ്ങ​​ൾ വി​​റ്റ ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ പ​​ണം ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് 12 ദി​​വ​​സം വേ​​ണം. അ​​ത് 30 ദി​​വ​​സം വ​​രെ നീ​​ളു​​ന്ന സ്ഥി​​തി​​യു​​മു​​ണ്ട്. ഈ ​​അ​​വ​​സ്ഥ​യ്ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക്കാ​​ൻ അ​​ധി​​കാ​​രി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​വ​​ണം.

ജെ​​യ്സ​​ണ്‍ ചെ​​മ്മ​​ര​​പ്പ​​ള്ളി​​ൽ ച​​ക്കു​​പ​​ള്ളം, കു​​മ​​ളി