Responses
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ‍?
Monday, November 6, 2023 12:18 AM IST
നെ​ൽ​ക​ർ​ഷ​ക​രെ വീ​ണ്ടും വാ​യ്പാകെ​ണി​യി​ൽ വീ​ഴീ​ക്കാ​നാ​ണോ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് ക​ർ​ഷ​ക​ർ സം​ശ​യി​ക്കു​ന്നു. സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല പി​ആ​ർ​എ​സ് വാ​യ്പ​യാ​യി ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്കു ന​ല്കും എ​ന്ന വാ​ഗ്ദാ​നം ക​ർ​ഷ​ക​രെ വാ​യ്പാ കു​രു​ക്കി​ലാ​ക്കും.

ബാ​ങ്കു​ക​ൾ എ​ന്തു​കൊ​ണ്ട് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക്ക് വാ​യ്പ ന​ല്കാ​തെ ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ ന​ല്കാ​ൻ ത​യാ​റാ​കു​ന്നു? പ​ലി​ശ, പി​ഴ​പ്പ​ലി​ശ, കൂ​ട്ടുപ​ലി​ശ എ​ല്ലാം സ​ർ​ക്കാ​ർ ഏ​ജ​ൻ​സി ന​ല്കു​മെ​ന്ന വാ​ഗ്ദാ​നം എ​പ്ര​കാ​രം പ്രാ​വ​ർ​ത്തി​ക​മാ​കും? ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി നെ​ല്ലു സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്കി​യ വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം ജ​ല​രേ​ഖ​ക​ളാ​യി​രു​ന്നു​വെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന​റി​യാം.

എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പി​ആ​ർ​എ​സ് പ്ര​കാ​രം ക​ർ​ഷ​ക​ന് ന​ല്കി​യി​രി​ക്കു​ന്ന വാ​യ്പ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി യ​ഥാ​സ​മ​യം തി​രി​ച്ച​ട​യ്ക്കാ​തെ പോ​യാ​ൽ ക​ർ​ഷ​ക​ന്‍റെ ചു​മ​ലി​ൽ പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും പി​ഴ​പ്പലി​ശ​യും ചു​മ​ത്തി തി​രി​ച്ചു​പി​ടി​ക്കാം എ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് ഉ​റ​പ്പു​ണ്ട്. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക്ക് ന​ല്കാ​തെ നേ​രി​ട്ട് ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ ന​ല്കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​വു​ന്ന​ത്. അ​ത് അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ന​ന്നാ​യി മ​ന​സി​ലാ​കും.

വാ​യ്പ തി​രി​ച്ച​ട​വ് താ​മ​സി​ച്ചാ​ലോ മു​ട​ങ്ങി​യാ​ലോ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക​ർ​ഷ​ക​ന്‍റെ ബാ​ങ്ക് ഇ​ട​പാ​ടി​ലെ സി​ബി​ൽ സ്കോ​ർ കു​റ​യും. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, വീ​ട് വ​യ്ക്ക​ൽ തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കുവേ​ണ്ടി വീ​ണ്ടുംവീ​ണ്ടും ബാ​ങ്കി​നെ സ​മീ​പി​ക്കു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​ന് സി​ബി​ൽ സ്കോ​ർ കു​റ​വാ​യ​തു​കൊ​ണ്ട് അ​വ​യൊ​ന്നും പി​ന്നി​ട് യ​ഥാ​സ​മ​യം ല​ഭ്യ​മാ​കി​ല്ല. ഇ​നി ഒ​രുപ​ക്ഷേ ല​ഭി​ച്ചാ​ൽത​ന്നെ മ​റ്റു​ള്ള​വ​രേ​ക്കാ​ൾ കൂ​ടി​യ നി​ര​ക്കി​ലാ​യി​രി​ക്കും ല​ഭി​ക്കു​ക.
സ​ർ​ക്കാ​ർ ഏ​ജ​ൻ​സി പ​റ​ഞ്ഞ വാ​ക്കുപാ​ലി​ച്ച് ക​ർ​ഷ​ക​ന് ബാ​ങ്ക് ന​ല്കി​യ വാ​യ്പ​യും പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും അ​ട​യ്ക്കു​ന്നു എ​ന്നു​ത​ന്നെ കരു​തു​ക. എ​ന്നി​രു​ന്നാ​ലും കാ​ല​താ​മ​സ​ത്തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​കു​ന്ന അയോ​ഗ്യ​ത ക​ർ​ഷ​ക​ന് ദീ​ർ​ഘ​കാലം ഒ​രു കെ​ണി​യാ​യി നി​ല​നി​ൽ​ക്കും. അത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽഒരു വായ്പ ത​ര​പ്പെ​ടു​ത്താ​ൻ ആ​വാ​ത്ത അ​വ​സ്ഥ​യി​ലാ​കും പാ​വ​പ്പെട്ട ക​ർ​ഷ​ക​ൻ.

തു​ട​ർ​ന്നു​ള്ള എ​ല്ലാ വാ​യ്പായി​ട​പാ​ടു​ക​ൾ​ക്കും സി​ബി​ൽ സ്കോ​റി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പി​ആ​ർ​എ​സ് വാ​യ്പ അ​നു​വ​ദി​ച്ചി​ട്ടും വാ​ങ്ങാ​തി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ​ല​ർ​ക്കും ഈ ​വ​ലി​യ കു​രു​ക്കി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​കാ​തെ പോ​വു​ക​യോ അ​ല്ലെ​ങ്കി​ൽ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ വാ​യ്പ വാ​ങ്ങു​ക​യോ ചെ​യ്യു​ന്നു. മാ​ത്ര​വു​മ​ല്ല കൃ​ഷി​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി എ​ടു​ത്ത ക​ട​ങ്ങ​ൾ എ​ത്ര​യും വേ​ഗം കൊ​ടു​ത്തു തീ​ർ​ക്കാ​നാ​ണ് ക​ർ​ഷ​ക​ൻ നെ​ട്ടോ​ട്ടമോ​ടു​ന്ന​ത്.

ക​ഷ്ട​പ്പെ​ട്ട് കൃ​ഷി ചെ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​ക്ക​ഴി​യു​മ്പോ​ൾ എ​ന്തേ ക​ർ​ഷ​ക​രോ​ടുമാ​ത്രം ഈ ​ചി​റ്റ​മ്മ​ന​യം. വാ​ങ്ങു​ന്ന​തി​ന് അ​ർ​ഹ​മാ​യ വി​ല കൊ​ടു​ക്കു​ക, അ​ത് യ​ഥാ​സ​മ​യം കൊ​ടു​ക്കു​ക എ​ന്ന​ത​ല്ലേ നീ​തി​യും ന‍്യാ​യ​വും. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സാ​മാ​ന്യ മ​ര്യാ​ദ​യാ​ണ് ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്. പാ​വ​പ്പെ​ട്ട നെ​ൽ​ക​ർ​ഷ​ക​രോ​ട​ല്ലാ​തെ മ​റ്റ് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തോ​ട് ഇ​പ്ര​കാ​ര​മു​ള്ള അ​വ​ഗ​ണ​ന​യും ക്രൂ​ര​ത​യും കാ​ട്ടാ​ൻ പ​റ്റു​മോ.

സ​ർ​ക്കാ​ർ ന​ല്കാ​നു​ള്ള തു​ക​യ്ക്കു പ​ക​രം അ​ത് വാ​യ്പ​യാ​യി ബാ​ങ്കു​ക​ൾ മു​ഖേ​ന വാ​ങ്ങി​ക്കോ എ​ന്ന് മ​റ്റേതെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രോ​ട് പ​റ​യാ​ൻ ഇ​വ​ർ ത​ന്‍റേ​ടം കാ​ട്ടു​മോ? ഇ​ത് പാ​വ​പ്പെ​ട്ട ക​ർ​ഷ​കരോ​ടു കാ​ട്ടു​ന്ന ധാ​ർ​ഷ്ട്യം ത​ന്നെ​യാണ്.
വോ​ട്ടുബാ​ങ്ക് അ​ല്ലാ​ത്ത​തു​കൊ​ണ്ടോ സം​ഘ​ടി​ക്കാ​ത്ത​വ​രാ​യ​തു​കൊ​ണ്ടോ ഭീ​ഷ​ണി മു​ഴ​ക്കി കാ​ര്യം സാ​ധി​ക്കാ​ൻ ക​ർ​ഷ​ക​ൻ ശ്ര​മി​ക്കി​ല്ല എ​ന്ന് ഒ​രു തെ​റ്റാ​യ ധാ​ര​ണ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രി​ൽ വ​ള​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന​തോ ആ​ണ് ക​ർ​ഷ​ക​ന്‍റെ ഈ ​ദു​ഃസ്ഥി​തി​ക്ക് കാ​ര​ണം.

“ക​ർ​ഷ​ക​ൻ ചേ​റി​ൽ ച​വി​ട്ടു​ന്ന​തു​കൊ​ണ്ട് ന​മ്മ​ൾ ചോ​റ് ഉ​ണ്ണു​ന്നു’’ എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ന​ല്ല സു​ഖ​മാ​ണ്. എ​ന്നാ​ൽ അ​വ​ൻ മ​റ്റു​ള്ള​വ​ർ​ക്കു വേണ്ടി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല അ​വ​ന് വാ​യ്പ​യാ​യി ന​ല്കാം എ​ന്നു പ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​നാ​ൾ അ​വ​ർ ഈ ​രം​ഗ​ത്തു തു​ടരും. പി​ആ​ർ​എ​സ് വാ​യ്പ​യു​ടെ കെ​ണി​യി​ൽ​പെ​ടു​ത്തി പാ​വ​പ്പെ​ട്ട നെ​ൽ​ക​ർ​ഷ​ക​നെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കാ​തെ ദു​ർ​ച്ചെ​ല​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​വ​സാ​നി​പ്പി​ച്ച് അ​ന്ത​സു​ണ്ടെ​ങ്കി​ൽ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​നി​ൽ​നി​ന്ന് സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല യഥാ​സ​മ​യം ന​ല്ക​ണം. അ​താ​ണ് മാന്യ​ത.

കു​ട്ട​നാ​ട്ടു​കാ​ര​ൻ