Responses
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
Thursday, January 18, 2024 12:01 AM IST
പ​​​​​രി​​​​​സ്ഥി​​​​​തി​ വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ സു​​​​​സ്ഥി​​​​​ര​​​​​ത​​​​​യ്ക്കും കാ​​​​​ർ​​​​​ഷി​​​​​കരം​​​​​ഗ​​​​​ത്തെ വ​​​​​ള​​​​​ർ​​​​​ച്ചയെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നുമാണ് നെ​​​​​ൽ​​​​​വ​​​​​യ​​​​​ലു​​​​​ക​​​​​ളും ത​​​​​ണ്ണി​​​​​ർ​​​​​ത്ത​​​​​ട​​​​​ങ്ങ​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ച്ച് അ​​​​​വ​​​​​യെ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി രൂ​​​​​പാ​​​​​ന്ത​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തിനും നീ​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നുമായി 2008ൽ ​ ​​​​കേ​​​​​ര​​​​​ള നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ​​​​ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം പാ​​​​​സാ​​​​​ക്കി​​​​​യ​​​​​ത്. 2018ലെ 29ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​തി​​​​​ൽ ചി​​​​​ല പു​​​​​തി​​​​​യ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ കൂ​​​​​ട്ടി​​​​ച്ചേ​​​​ർ​​​​​ത്തു. ഈ ​​​​​നി​​​​​യ​​​​​മം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ളാ​​​​​ണ് കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്.

ദ​​​​​ശാ​​​​​ബ്ദ​​​​​ങ്ങ​​​​​ളാ​​​​​യി ക​​​​​ര​​​​​ഭൂ​​​​​മി​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​തും എ​​​​​ന്നാ​​​​​ൽ റ​​​​​വ​​​​​ന്യു രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ, ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ടം എ​​​​​ന്ന് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​തു​​​​​മൂ​​​​​ലം നി​​​​​ർ​​​​​മാ​​​​​ണം സാ​​​​​ധ്യ​​​​​മാ​​​​​കാ​​​​​തി​​​​​രു​​​​​ന്ന​​​​​തും, നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ പു​​​​​തു​​​​​ക്കി കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​മ്പ​​​​​ർ ല​​​​​ഭി​​​​​ക്കാ​​​​​തെവ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും ഈ ​​​​​നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം വ​​​​​ലി​​​​​യ ആ​​​​​ശ്വാ​​​​​സമാ​​​​​യി​​​​​രു​​​​​ന്നു.

ത​​​​​രംമാ​​​​​റ്റം എ​​​​​ങ്ങ​​​​​നെ?

റ​​​​​വ​​​​​ന്യു രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ടം എ​​​​​ന്ന് ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ഭൂ​​​​​മി ഡാ​​​​​റ്റാ ബാ​​​​​ങ്കി​​​​​ൽ ഉ​​​​​ൾ​​​​​​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ​​​​​ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​യി വി​​​​​സ്തൃ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ശ്ചി​​​​​ത നി​​​​​ര​​​​​ക്കി​​​​​ലു​​​​​ള്ള ഫീ​​​​​സ് അ​​​​​ട​​​​​ച്ച് ത​​​​​രം മാ​​​​​റ്റാം . 2008 മു​​​​​ൻ​​​​​പ് നി​​​​​ക​​​​​​ത്ത​​​​​പ്പെ​​​​​ട്ട ഭൂ​​​​​മി​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ആ​​​​​ദ്യം ഡാ​​​​​റ്റാ ബാ​​​​​ങ്കി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് നി​​​​​ശ്ചി​​​​​ത ഫീ​​​​​സ് അ​​​​​ട​​​​​ച്ച് ത​​​​​രം മാ​​​​​റ്റാം.

2018ലെ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ച​​​​​ട്ട​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​രം ഡാ​​​​​റ്റാ ബാ​​​​​ങ്കി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഭൂ​​​​​മി​​​​​യാണെങ്കി​​​​​ൽ അ​​​​​വ 2008നു ​​​​​മു​​​​​ൻ​​​​​പ് നി​​​​​ക​​​​​​ത്ത​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ങ്കി​​​​​ൽ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ തി​​​​​രു​​​​​ത്താ​​​​​ൻ നെ​​​​​ൽ​​​​​വ​​​​​യ​​​​​ലു​​​​​ക​​​​​ളെ​​​​​ങ്കി​​​​​ൽ കൃ​​​​​ഷി ഓ​​​​​ഫി​​​​​സ​​​​​റു​​​​ടെ​​​​യും ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​മെ​​​​​ങ്കി​​​​​ൽ വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫി​​​​​സ​​​​​റു​​​​​ടെ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. ചി​​​​​ല അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​പ​​​​​ഗ്ര​​​​​ഹ ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​വും തേ​​​​​ടാ​​​​​റു​​​​​ണ്ട്. 2008 ഓ​​​​ഗ​​​​സ്റ്റ് 12ന് ​​​​​മു​​​​​ൻ​​​​​പ് വ​​​​​രെ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി നി​​​​​ക​​​​​​ത്ത​​​​​പ്പെ​​​​​ട്ട നി​​​​​ല​​​​​ങ്ങ​​​​​ളും ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​ങ്ങ​​​​​ളും നി​​​​​ശ്ചി​​​​​ത ഫീ​​​​​സ് അ​​​​​ട​​​​​ച്ച്, സ്വ​​​​​ഭാ​​​​​വ​​​​​വ്യ​​​​​തി​​​​​യാ​​​​​നം വ​​​​​രു​​​​​ത്തി​​​​​യ ഭൂ​​​​​മി​​​​​യാ​​​​​ക്കി മാ​​​​​റ്റാ​​​​​ൻ ഇ​​​​​തു​​​​​മൂ​​​​​ലം ഭൂ​​​​​മാ​​​​​ഫി​​​​​യ​​​​​യ്ക്ക് സാ​​​​​ധി​​​​​ച്ചു. അ​​​​​ങ്ങ​​​​​നെ ഏ​​​​​ക്ക​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് നി​​​​​ല​​​​​വും ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട​​​​​വും ത​​​​​രം മാ​​​​​റ്റി വ​​​​​ലി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ പ​​​​ണി​​​​യു​​​​ന്നു​​​​ണ്ട്.

സൗ​​​​​ജ​​​​​ന്യം ആ​​​​​ർ​​​​​ക്കൊ​​​​​ക്കെ?

2017 ഡി​​​സം​​​ബ​​​ർ 30ന് ​​​​​കൈ​​​​​വ​​​​​ശ​​​​​ക്കാ​​​​​ര​​​​​ന്‍റെ പേ​​​​​രി​​​​​ൽ 25 സെ​​​ന്‍റി​​​​​ൽ കൂ​​​ടാ​​​തെ​​​യു​​​ള്ള ഭൂ​​​​​മി​​​​​ക്കു മാ​​​​​ത്ര​​​​​മേ സൗ​​​​​ജ​​​​​ന്യ ത​​​​​രം​​​​​മാ​​​​​റ്റം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കൂ. 25 സെ​​​ന്‍റ് മു​​​​​ത​​​​​ൽ ഒ​​​​​രേ​​​ക്ക​​​​​ർ വ​​​​​രെ ന്യാ​​​​​യ​​​​​വി​​​​​ല​​​​​യു​​​​​ടെ 10 ശ​​​ത​​​മാ​​​ന​​​വും ​​ഒ​​​​​രേ​​​​​ക്ക​​​​​റി​​​​​ന് മു​​​​​ക​​​​​ളി​​​​​ൽ ന്യാ​​​​​യ​​​​​വി​​​​​ല​​​​​യു​​​​​ടെ 20 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ഫീ​​​​​സ്. എ​​​​​ന്നാ​​​​​ൽ 1967 ജൂ​​​​​ലൈ നാ​​​ലി​​​ന് ​​മു​​​​​ൻ​​​​​പ് നി​​​​​ക​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ട്ട ഭൂ​​​​​മി​​​​​ക്ക് ഫീ​​​​​സ് ഇ​​​​​ല്ലാ​​​​​തെ​​​ത​​​​​ന്നെ ത​​​രം​​​മാ​​​റ്റം ന​​​​​ല്കും. ഇ​​​​​തി​​​​​നാ​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

ദു​​​​​ർ​​​​​വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സൗ​​​​​ജ​​​​​ന്യം

ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ എ​​​​​ത്ര അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ലും വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ അ​​​​​നു​​​​​കൂ​​​​​ല​​​​​മെ​​​​​ങ്കി​​​​​ൽ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും 25 സെ​​​ന്‍റി​​​​​ൽ അ​​​​​ധി​​​​​ക​​​​​രി​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള സൗ​​​​​ജ​​​​​ന്യ ത​​​​​രം​​​​​മാ​​​​​റ്റം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കും. അ​​​​​തു​​​​​പോ​​​​​ലെ ത​​​​​ന്നെ ഒ​​​​​രാ​​​​​ളുടെ പേ​​​​​രി​​​​​ൽ എ​​​​​ത്ര ക​​​​​ര​​​​​ഭൂ​​​​​മി ഉ​​​​​ണ്ടെ​​​​​ന്ന് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​തെ ത​​​​​ന്നെ നി​​​​​ലം 25 സെ​​​​​ന്‍റി​​​ൽ താ​​​​​ഴെ​​​യാണെ​​​​​ങ്കിലും സൗ​​​​​ജ​​​​​ന്യ ത​​​​​രം​​​​​മാ​​​​​റ്റം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കും.​​ എ​​​​​ന്നാ​​​​​ൽ, മ​​​​​റ്റു ഭൂ​​​​​മി​​​​​യൊ​​​​​ന്നും ഇ​​​​​ല്ലാ​​​​​ത്ത ഒ​​​​​രാ​​​​​ൾ​​​​​ക്ക് 26 സെ​​​ന്‍റോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ നി​​​​​ലം കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ സൗ​​​​​ജ​​​​​ന്യ ത​​​​​രം മാ​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത​​​യി​​​​​ല്ല. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് ഈ ​​​​​നി​​​​​യ​​​​​മം സാ​​​​​മ്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത വ​​​​​രു​​​​​ത്തിവ​​​​​യ്ക്കു​​​​കയാണ്. കൂ​​​​​ടു​​​​​ത​​​​​ൽ പു​​​​​ര​​​​​യി​​​​​ട ഭൂ​​​​​മി​​​​​യു​​​​​ള്ള​​​​​വ​​​​​രിലും 25 സെ​​​​​ന്‍റ്‌​​​വ​​​​​രെ നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ നി​​​​​ക​​​​​​​ത്തി​​​​​യ​​​​​വ​​​​​രുണ്ട്. ഒ​​​​​രേ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ത​​​​​ന്നെ 25 സെ​​​​​ന്‍റി​​​ൽ കൂ​​​​​ടാ​​​​​തെ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രു​​​​​ടെ​​​​​യും പേ​​​​​രി​​​​​ലും കൈ​​​​​വ​​​​​ശ​​​​​ത്തി​​​​​ലു​​​​​മു​​​​​ള്ള​​​​​തി​​​​​ന് സൗ​​​​​ജ​​​​​ന്യ ത​​​​​രംമാ​​​​​റ്റം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​ഴി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് ന​​​​​ഷ്ട​​​​​മു​​​ണ്ടാ​​​കു​​​ന്നു​​​.

വീ​​​​​ട് വ​​​​​യ്ക്കാ​​​​​ൻ അ​​​​​നു​​​​​വാ​​​​​ദം വാ​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ജ​​​​​ന്യ ത​​​​​രംമാ​​​​​റ്റമില്ല

നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​തം നി​​​​​ലം​​​​​നി​​​​​ക​​​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് അ​​​​​നു​​​​​വാ​​​​​ദം വാ​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ ഭൂ​​​​​മി ത​​​​​രം മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ഭൂ​​​​​മി​​​​​യു​​​​​ടെ ന്യാ​​​​​യ​​​​​വി​​​​​ല​​​​​യു​​​​​ടെ 25 ശ​​​ത​​​മാ​​​നം അ​​​​​ട​​​​​യ്ക്ക​​​​​ണം. അ​​​​​ങ്ങ​​​​​നെ വ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ക​​​​​ത്തു​​​​​കാ​​​​​ർ​​​​​ക്കുവേ​​​​​ണ്ടി രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഒ​​​​​ന്നാ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മം എ​​​​​ന്ന് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹം തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​ക്കു​​​​​ന്നു. വീ​​​​​ട് വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ അ​​​ഞ്ച് സെ​​​​​ന്‍റി​​​നും ഗ്രാ​​​​​മപ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ​​​​​രി​​​​​ധി​​​​​യി​​​​​ൽ 10 സെ​​​ന്‍റി​​​നും അ​​​​​നു​​​​​മ​​​​​തി ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു.​​ അ​​​​​ങ്ങ​​​​​നെ വീ​​​​​ട് വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​നു​​​​​മ​​​​​തി ന​​​​​ല്കു​​​​​ന്ന, നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി നി​​​​​ക​​​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന ഭൂ​​​​​മി ത​​​​​രം​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നീ​​​​​തി​​​​​യാ​​​​​ണ്. മ​​​​​റ്റ് ഭൂ​​​​​മി ഒ​​​​​ന്നും കൈ​​​​​വ​​​​​ശ​​​​​മി​​​​​ല്ലാ​​​​​ത്ത സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ൻ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി നി​​​​​ക​​​​​ത്തി​​​​​യ ഭൂ​​​​​മി​​​​​യി​​​​​ൽ വീ​​​​​ടി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്ന് ഒ​​​​​രു ക​​​​​ട​​​​​മു​​​​​റി​​​​​യോ ത​​​​​ട്ടു​​​​​ക​​​​​ട പോ​​​​​ലു​​​​​മോ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​വാ​​​​​തെ ക​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ, നി​​​​​യ​​​​​മ​​​​​ം കാ​​​​​റ്റി​​​​​ൽ​​​പ​​​​​റ​​​​​ത്തി അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ഏ​​​​​ക്ക​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് നി​​​​​ലം നി​​​​​ക​​​​​​​ത്തി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​ത്താ​​​​​ശ ചെ​​​​​യ്യു​​​​​ന്ന ഒ​​​​​ന്നാ​​​​​ണ് കേ​​​​​ര​​​​​ള നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം. അ​​​​​വി​​​​​ടെ അ​​​​​വ​​​​​ർ​​​​​ക്ക് തു​​​​​ച്ഛമാ​​​​​യ ഫീ​​​​​സ് അ​​​​​ട​​​​​ച്ച് വ​​​​​ലി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യാമെന്നതാണ് സ്ഥിതി
മാ​​​​​റ്റം വ​​​​​രേ​​​​​ണ്ട​​​​​ത്

* ഭൂ​​​​​മി ത​​​​​രംമാ​​​​​റ്റ​​​​​ത്തി​​​​​ലെ സൗ​​​​​ജ​​​​​ന്യ​​​​​ത്തി​​​​​ന് വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ക. നി​​​​​ല​​​​​വി​​​​​ലി​​​​​രി​​​ക്കു​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ക. സൗ​​​​​ജ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ പു​​​​​നഃ​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ക.

* സൗ​​​​​ജ​​​​​ന്യ പ​​​​​തി​​​​​വി​​​​​ന് വ​​​​​സ്തു ഉ​​​​​ട​​​​​മ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ള്ള ആ​​​​​കെ ഭൂ​​​​​മി ക​​​​​ണ​​​​​ക്കാ​​​​​ക്കുക.

* 2018ലെ ​​​​​കേ​​​​​ര​​​​​ള നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട സം​​​​​ര​​​​​ക്ഷ​​​​​ണ (ഭേ​​​​​ദ​​​​​ഗ​​​​​തി) നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് കേ​​​​​ര​​​​​ള ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ ഉ​​​​​ത്ത​​​​​ര​​​​​വ് പ്ര​​​​​കാ​​​​​രം വീ​​​​​ട് വ​​​​​യ്ക്കാ​​​​​നും മ​​​​​റ്റ് ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി​​​​​യ​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർക്ക് സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​ക്കുക.

* 2018 ലെ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മ​​​​​ത്തി​​​​​ന് മു​​​​​ൻ​​​​​പ് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി​​​​​യ ഭൂ​​​​​മി​​​​​ക്കും ത​​​​​രംമാ​​​​​റ്റം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കുക.

ഇക്കാര്യങ്ങൾ ന‌ടപ്പാക്കിയാൽ മാ​​​​​ത്ര​​​​​മേ കേ​​​​​ര​​​​​ള നെ​​​​​ൽ​​​​​വ​​​​​യ​​​​​ൽ ത​​​​​ണ്ണീ​​​​​ർ​​​​​ത്ത​​​​​ട സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പൊ​​​​​തുസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ഗു​​​​​ണ​​​​​പ്ര​​​​​ദ​​​​​വും സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന് സാ​​​​​മ്പ​​​​​ത്തി​​​​​കനേ​​​​​ട്ട​​​​​വും ന​​​​​ല്കൂ.

എ​​​​​എം​​​​​എ