Responses
വി​ദേ​ശ​യാ​ത്ര കൊ​ള്ളാം, ന​ല്ല​ത് പ​ക​ർ​ത്ത​ണം!
Friday, April 26, 2024 12:04 AM IST
മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രു​​മൊ​​ക്കെ വി​​ദേ​​ശ​​യാ​​ത്ര​​ക​​ൾ ന​​ട​​ത്തി കോ​​ടി​​കളുടെ നികുതിപ്പണം ചെ​​ല​​വാ​​ക്കാ​​റു​​ണ്ട​​ല്ലോ. എ​​ന്നാ​​ൽ, വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​വ​​ർ കാ​​ണു​​ക​​യും കേ​​ൾ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ന​​ല്ല കാ​​ര്യ​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യോ ഇ​​തിനെക്കുറിച്ചു ജ​​ന​​ങ്ങ​​ളോ​​ടു വേ​​ണ്ട രീ​​തി​​യി​​ൽ സം​​വ​​ദി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നതായി കാണുന്നില്ലെന്നതു ഖേ​​ദ​​ക​​ര​​മാ​​ണ്. ഈ ​​അ​​ടു​​ത്ത​​ കാ​​ല​​ത്തു മൂ​​ന്നു ​​മാ​​സം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ താ​​മ​​സി​​ച്ച് അ​​വി​​ടെ​​യു​​ള്ള പ്ര​​ധാ​​ന​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ലൊ​​ക്കെ യാ​​ത്ര​​ചെ​​യ്തു ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​രീ​​തി​​ക​​ളും വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മൊ​​ക്കെ നേ​​രി​​ൽക്ക​​ണ്ട് മ​​ന​​സി​​ലാ​​ക്കാ​​ൻ എനിക്ക് അ​​വ​​സ​​രം ല​​ഭി​​ച്ചിരുന്നു.

മ​​നോ​​ഹ​​ര​​വും വി​​ശാ​​ല​​വു​​മാ​​യ റോ​​ഡു​​ക​​ളി​​ൽ ആ​​രെ​​ങ്കി​​ലും ട്രാ​​ഫി​​ക് നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​ത് ഒ​​രി​​ക്ക​​ൽ പോ​​ലും കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മു​​ഖം നോ​​ക്കാ​​തെ ശി​​ക്ഷ ല​​ഭി​​ക്കും എ​​ന്ന​​തി​​നാ​​ൽ ആ​​രും അ​​വി​​ടെ നി​​യമം ലം​​ഘി​​ക്കാ​​റി​​ല്ല. നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന ചി​​ല മ​​ല​​യാ​​ളി​​ക​​ൾ പ​​റ​​ഞ്ഞ​​ത്, അ​​വി​​ടെ എ​​ന്തെ​​ങ്കി​​ലും വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു സ​​ർ​​ക്കാ​​ർ പ​​ണം അ​​നു​​വ​​ദി​​ച്ചാ​​ൽ അ​​തു മു​​ഴു​​വ​​നും അ​​തി​​നാ​​യി ചെ​​ല​​വാ​​ക്കി എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം അ​​വി​​ടെ ഉ​​ണ്ടെ​​ന്നാ​​ണ്. ന​​മ്മു​​ടെ നാ​​ട്ടി​​ൽ വി​​ക​​സ​​ന ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ക്കു​​ന്ന തു​​ക​​യു​​ടെ വലിയൊരു ഭാഗം ചില ​​രാ​​ഷ്‌ട്രീയ​​ക്കാ​​രും ഉ​​ദ്യോ​​ഗ​​സ്ഥ​​രും കരാറുകാരും അടങ്ങുന്ന കൂട്ടുകെട്ട് അ​​ടി​​ച്ചു​​മാ​​റ്റു​​ക​​യാ​​ണെ​​ന്ന് ആ​​ർ​​ക്കാ​​ണ് അ​​റി​​യാ​​ത്ത​​ത്. ര​​ണ്ടോ മൂ​​ന്നോ ല​​ക്ഷ​​ത്തിനു തീ​​രേ​​ണ്ട ബ​​സ് കാ​​ത്തി​​രി​​പ്പുകേ​​ന്ദ്രം ഉ​​ണ്ടാ​​ക്കി​​യി​​ട്ട് 15 ല​​ക്ഷ​​വും 20 ല​​ക്ഷ​​വു​​മൊ​​ക്കെ വകയിരുത്തിയെടുക്കുന്ന വ്യ​​വ​​സ്ഥി​​തി നി​​ല​​നി​​ൽ​​ക്കു​​ന്ന നാ​​ടാ​​ണ് ന​​മ്മു​​ടേ​​ത്.

തുറിച്ചുനോട്ടമില്ല

ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​മ​​സ​​ക്കാ​​ല​​ത്ത് എ​​ന്നെ ആ​​ക​​ർ​​ഷി​​ച്ച മറ്റൊരു പ്ര​​ത്യേ​​ക​​ത, ന​​മ്മു​​ടെ നാ​​ട്ടി​​ൽ വ്യാ​​പ​​ക​​മാ​​യി കാ​​ണു​​ന്ന തു​​റി​​ച്ചു​​നോ​​ട്ടം അ​​വി​​ടെ തീ​​രെ ഇ​​ല്ല എ​​ന്നു​​ള്ള​​താ​​ണ്. ആ​​രും മ​​റ്റൊ​​രാ​​ളു​​ടെ സ്വ​​കാ​​ര്യ​​ത​​യി​​ൽ ഇ​​ട​​പെ​​ടാ​​റി​​ല്ല. മറ്റുള്ളവരുടെ തുറിച്ചുനോട്ടം കാരണം പലപ്പോഴും സ്ത്രീകൾക്ക് അസ്വസ്ഥതയോടെ യാത്ര ചെയ്യേണ്ടി വരുന്ന ഒരു നാടാണല്ലോ നമ്മുടേത്. വി​​ദേ​​ശ ​​രാജ്യ​​ങ്ങ​​ളി​​ലൊ​​ക്കെ ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​മാ​​ണെന്നു ന​​മ്മു​​ടെ നാ​​ട്ടി​​ൽ ചി​​ല​​ർ പ​​റ​​യു​​ന്ന​​തു കേ​​ട്ടി​​ട്ടു​​ണ്ട്. പ​​ച്ച​​ക്ക​​ള്ള​​മാ​​ണ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പൊ​​തു​​വാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളൊ​​ക്കെ സ​​ർ​​ക്കാ​​ർ​​ത​​ന്നെ പൊ​​തു​​ജ​​ന​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​യി പാ​​ർ​​ക്കു​​ക​​ളാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​വി​​ട​​ങ്ങ​​ളി​​ൽ വഴിവിട്ട പെരുമാറ്റത്തിൽ ഏർപ്പെടുന്ന ക​​മി​​താ​​ക്ക​​ളെ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും ഞാ​​ൻ ക​​ണ്ടി​​ല്ല.

എ​ന്നാ​ൽ, എ​ന്താ​ണ് ന​മ്മു​ടെ പ​ല പാ​ർ​ക്കു​ക​ളു​ടെ​യും അ​വ​സ്ഥ. പ​ല പാ​ർ​ക്കു​ക​ളി​ലും കു​ടും​ബ​സ​മേ​തം പോ​യി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. യാ​തൊ​രു പ​രി​സ​ര​ബോ​ധ​വു​മി​ല്ലാ​തെ ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​വ​ർ കാ​ര​ണം പ​ല​ർ​ക്കും കു​ട്ടി​ക​ളും മ​റ്റു​മാ​യി പാ​ർ​ക്കു​ക​ളി​ൽ വ​രാ​ൻ​ത​ന്നെ മ​ടി​യാ​ണ്. പാ​ർ​ക്കി​ൽ മാ​ത്ര​മ​ല്ല, ട്രെ​യി​നി​ലും ബ​സി​ലും തി​യേ​റ്റ​റി​ലു​മൊ​ക്കെ ഇ​ത്ത​ര​ക്കാ​രു​ടെ ശ​ല്യ​മു​ണ്ട്. അ​തി​ലേ​റെ​യും സ്കൂ​ൾ, കോ​ള​ജ് കു​ട്ടി​ക​ളാ​ണ്.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ താ​​മ​​സി​​ച്ചു യാ​​ത്ര​​ക​​ൾ ന​​ട​​ത്തി​​യ​​പ്പോ​​ൾ ഒ​​രാ​​ൾ ​​പോ​​ലും അ​​വി​​ടെ പൊ​​തു​​സ്ഥ​​ല​​ത്തു മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു ക​​ണ്ടി​​ല്ല. മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ക്കാനു​​ള്ള സൗ​​ക​​ര്യം ജ​​ന​​ങ്ങ​​ൾ താ​​മ​​സി​​ക്കു​​ന്ന എ​​ല്ലാ സ്ഥ​​ല​​ങ്ങ​​ളി​​ലും സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ​​ത്ത​​ന്നെ അ​​തു കൃ​​ത്യ​​സ​​മ​​യ​​ത്ത് എ​​ടു​​ത്തു​​കൊ​​ണ്ടുപോ​​യി സം​​സ്ക​​രി​​ക്കും.

പഠനം കഴിഞ്ഞ് രാഷ്‌ട്രീയം

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷി​​ച്ച ഘടകം അ​​വി​​ടെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​ഴി​​ഞ്ഞാ​​ട്ട​​മോ അ​​മി​​ത​​മാ​​യ വി​​ദ്യാ​​ർ​​ഥി രാഷ്‌ട്രീ​​യ​​മോ കാ​​ന്പ​​സു​​ക​​ളി​​ൽ ഇ​​ല്ല എ​​ന്നു​​ള്ള​​താ​​ണ്. പ​​ഠ​​നം ക​​ഴി​​ഞ്ഞ് ജോ​​ലി​​യും നേ​​ടി​​യ​​ ശേ​​ഷ​​മാ​​ണ് അ​​വി​​ടെ യു​​വാ​​ക്ക​​ൾ രാഷ്‌ട്രീയ​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ന​​ല്ല ക​​ഴി​​വും വി​​വ​​ര​​വു​​മു​​ള്ള ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളെ അ​​വി​​ടെ കാ​​ണാ​​ൻ ക​​ഴി​​യും. ന​​മ്മു​​ടെ നാ​​ട്ടി​​ൽ കാ​​ന്പ​​സുകൾ ഭ​​രി​​ക്കു​​ന്ന​​ത് പലപ്പോഴും ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ളെ​​പ്പോ​​ലെ അ​​ഴി​​ഞ്ഞാ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​ന​​ക​​ളാ​​ണ്. ഈ ​​അ​​ടു​​ത്ത​​ കാ​​ല​​ത്ത് വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ പൂ​​ക്കോ​​ട് വെ​​റ്റ​​റി​​ന​​റി കോ​​ള​​ജ് കാ​​ന്പ​​സി​​ൽ ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ച്ചു പ​​ഠി​​ച്ചി​​രു​​ന്ന സി​​ദ്ധാ​​ർ​​ഥ​​ൻ എ​​ന്ന യു​​വാ​​വി​​നെ ഒ​​രു സംഘം വിദ്യാർഥികളുടെ നേ​​തൃ​​ത്വ​​ത്തി​​ൽ ദി​​വ​​സ​​ങ്ങ​​ളോ​​ളം ന​​ഗ്ന​​നാ​​ക്കി ഭീ​​ക​​ര​​മാ​​യി മ​​ർ​​ദി​​ച്ചു മ​​ര​​ണ​​ത്തി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട​​തു കേരളത്തെ ഞെട്ടിച്ചതാണല്ലോ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്കു​​ള്ള മി​​ക്ക വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​നഃസ​​മാ​​ധാ​​ന​​ത്തോ​​ടെ പ​​ഠി​​ക്കാ​​നോ പ​​ഠി​​പ്പി​​ക്കാ​​നോ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും പ്ല​​സ് ടു ​​ക​​ഴി​​ഞ്ഞാ​​ൽ മ​​ക്ക​​ളെ കേ​​ര​​ള​​ത്തി​​നു വെ​​ളി​​യി​​ലോ വി​​ദേ​​ശ​​ത്തേ​​ക്കോ അ‍​യ​​ച്ചു പ​​ഠി​​പ്പി​​ക്കാ​​ൻ ര​​ക്ഷി​​താ​​ക്ക​​ൾ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്ന​​തിന്‍റെ ഒരു കാരണം ഈ ​​ന​​ശി​​ച്ച കാ​​ന്പ​​സ് രാ​​ഷ്‌ട്രീയം തന്നെയാണ്.

പ​​ഠ​​ന​​ത്തി​​ൽ താ​​ത്പ​​ര്യമി​​ല്ലാ​​ത്ത, അ​​ധ്യാ​​പ​​ക​​രെ​​യും ര​​ക്ഷി​​താ​​ക്ക​​ളെ​​യും അ​​നു​​സ​​രി​​ക്കാ​​തെ ന​​ട​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ന​​മ്മു​​ടെ കാ​​ന്പ​​സു​​ക​​ളി​​ൽ കൂ​​ടു​​ത​​ലാ​​യും രാ​​ഷ്‌ട്രീ​​യം ക​​ളി​​ക്കു​​ന്ന​​ത്. ഇ​​വ​​രാ​​ണ് പി​​ന്നീ​​ട് നേ​​താ​​ക്ക​​ന്മാ​​രാ​​യും ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​മൊ​​ക്കെ​​യാ​​യി മാ​​റു​​ന്ന​​ത്. നാ​​ട്ടി​​ൽ അ​​ക്ര​​മ​​വും അ​​ഴി​​മ​​തി​​യും വ്യാ​​പ​​ക​​മാ​​കാ​​നു​​ള്ള മൂ​​ലകാ​​ര​​ണവും ഇ​​താ​​ണ്. പ്ര​​തി​​പ​​ക്ഷ​​ത്താ​​യി​​രു​​ന്ന​​പ്പോ​​ൾ നി​​യ​​മ​​സ​​ഭ ത​​ല്ലി​​പ്പൊ​​ളി​​ച്ച​​വ​​ർ പി​​ന്നീ​​ട് മ​​ന്ത്രി​​മാ​​രാ​​യി ന​​മ്മെ ഭ​​രി​​ക്കു​​ന്ന നാ​​ടാ​​ണ് ന​​മ്മു​​ടേ​​ത്. നാം ​​വ​​ള​​രെ​​യ​​ധി​​കം മാ​​റേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​തി​​ന് ആ​​ദ്യം ചെ​​യ്യേ​​ണ്ട​​ത് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​മി​​ത​​മാ​​യ രാഷ്‌ട്രീ​​യ​​ത്തെ പ​​ടി​​ക്കു പു​​റ​​ത്താ​​ക്കു​​ക എ​​ന്ന​​താ​​ണ്. രാഷ്‌ട്രീ​​യ​​ബോ​​ധ​​ത്തേ​​ക്കാ​​ളു​​പ​​രി രാ​​ഷ്‌ട്ര​​ബോ​​ധ​​മു​​ള്ള, ക​​ഴി​​വു​​ള്ള യു​​വാ​​ക്ക​​ൾ രാഷ്‌ട്രീയ​​ത്തി​​ലേ​​ക്കു വ​​ര​​ണം. ന​​ല്ല ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ഉ​​ണ്ടാ​​ക​​ണം. എങ്കിൽ മാത്രമേ നാടു നന്നാകൂ.

ബെ​​ന്നി സെ​​ബാ​​സ്റ്റ്യ​​ൻ കു​​ന്ന​​ത്തൂ​​ർ, ചി​​റ്റാ​​രി​​ക്ക​​ൽ