Responses
ആശങ്കയൊഴിയാതെ കുട്ടന്പുഴ
ആശങ്കയൊഴിയാതെ കുട്ടന്പുഴ
Tuesday, December 28, 2021 1:01 AM IST
ജ​ന​സംഖ്യയി​ൽ 20 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ൽ ആ​ദി​വാ​സി ഗോ​ത്ര​വ​ർ​ഗത്തി​ൽ​പ്പെ​ട്ട​വ​രുള്ള, എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ അ​തി​ർ​ത്തി എ​ന്ന​നി​ല​യി​ൽ ത​മി​ഴ്‌​നാ​ടി​നോ​ടും ഇ​ടു​ക്കി ജി​ല്ല​യോ​ടും അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കു​ടി​യേ​റ്റ മേ​ഖ​ലയാണ് കു​ട്ടന്പുഴ​യെ​ന്ന കു​ടി​യേ​റ്റ​ഗ്രാ​മം .

ഒ​രു​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ക​സ്തൂരി​രം​ഗ​ൻ​ റി​പ്പോ​ർ​ട്ടും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വും മ​ല​യോ​ര​മേ​ഖ​ല​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​മ്പോ​ൾ ഏ​റെ ആ​ശ​ങ്കാ​കു​ല​രാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളും. മാ​ധ​വ് ഗാ​ഡ്‌​ഗി​ൽ റി​പ്പോ​ർ​ട്ടി​ലെ ശിപാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ. ​ക​സ്തൂരി​രം​ഗ​ൻ സ​മി​തി കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യ സം​ര​ക്ഷി​ത​മേ​ഖ​ല​യി​ൽ കു​ട്ട​മ്പു​ഴ​വി​ല്ലേ​ജ് മു​ഴു​വ​നാ​യി അ​ക​പ്പെ​ട്ടു​പോ​യി. 647ച.​കി.മീ. ​ഉള്ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രേ​യൊ​രു ഇഎസ്എ വി​ല്ലേ​ജാ​ണ് കു​ട്ട​മ്പു​ഴ.

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് വന്ന​തി​നെ​ത്തുട​ർ​ന്ന് 2013നുശേഷം ​മ​ല​യോ​ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പി​നെ​ തു​ട​ർ​ന്ന് അ​ന്ന​ത്തെ സ​ർ​ക്കാ​ർ ഇഎസ്എ പ​രി​ധി​യി​ൽ​നി​ന്നു ജ​ന​വാ​സ​മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യും കൃ​ത്യ​മാ​യ പ​ഠ​ന​ങ്ങ​ൾ​ ന​ട​ത്തി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഡോ. ​ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും 2015ൽ ഇഎസ്എ പ​രി​ധി​യി​ൽ​നി​ന്നു ജ​ന​വാ​സ​മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യും ഒ​ഴി​വാ​ക്കി സ​ർ​ക്കാ​രി​നും തു​ട​ർ​ന്നു കേ​ന്ദ്ര​ത്തി​നും റി​പ്പോ​ർട്ട് സ​മ​ർ​പ്പി​ക്കുകയും ചെയ്തിരുന്നു.

എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചെ​ന്ന​മ​ട്ടി​ൽ 16062018ൽ ​അ​ന്ന​ത്തെ അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, പി.എ​ച്ച് കു​ര്യ​ൻ കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട​ത്തെ​ സം​ബ​ന്ധി​ക്കു​ന്ന പു​തി​യ ശിപാ​ർ​ശ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് 03102018ൽ ​കേ​ന്ദ്രം പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും​ ചെ​യ്തു. ഈ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍റെ കാ​ലാ​വ​ധി ഡി​സം​ബ​ർ 31നു തീ​രു​ക​യും വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​വു​ക​യും ചെ​യ്താ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ കർഷകർ വഴിയാധാരമാകും.

പൊ​രു​ത്ത​ക്കേ​ടു​കൾ

ഏ​റ്റ​വും വി​ചി​ത്ര​മാ​യ​ വ​സ്തു​ത ഡോ. ​ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ കേ​ര​ള​ത്തി​ൽ ആ​കെ 9993.7 ച.​കി.​മീ.​ആയി​രു​ന്നു പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ വ്യാ​പ്തി​യെ​ങ്കി​ൽ പി.​എ​ച്ച്. കു​ര്യ​ൻ കൊ​ടു​ത്ത റി​പ്പോ​ർ​ട്ടു​പ്ര​കാ​രം ജ​ന​വാ​സ​മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യെ​ന്ന​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ആ​കെ വി​സ്തൃ​തി​യി​ൽ കു​റ​വു​വ​ന്നി​ട്ടി​ല്ല. 2018ലെ ​പു​തി​യ​ നി​ർ​ദേ​ശ​ത്തി​ൽ കു​ട്ട​മ്പു​ഴ​ വി​ല്ലേ​ജി​ൽ ഇഎസ്എ പ​രി​ധി​യി​ൽ​ വ​ന്നി​ട്ടു​ള്ള​ത് 499.97 ച.​കി.​മീ. ആ​കെ വി​സ്തൃ​തി​യാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് 658.85 ച.​കി.​മീ. ജ​ന​വാ​സ​മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യു​മാ​യി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത് 159 ച.​കി.​മീറ്ററും എ​ന്നാ​ണ് രേ​ഖ​ക​ളി​ൽ​നി​ന്നും മ​ന​സി​ലാ​ക്കു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ട​മ​ല​ക്കു​ടി വി​ല്ലേ​ജ്, കു​ട്ട​മ്പു​ഴ വി​ല്ലേ​ജി​ന്‍റെ വി​സ്തൃ​തി​യോ​ടു​ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് തെ​റ്റാ​യ​ രേ​ഖ​ക​ൾ പോ​യി​ട്ടു​ള്ള​തെന്നാണ് അറിയുന്നത്. യ​ഥാ​ർ​ഥ വി​സ്തൃ​തി​യാ​യ 543.7ച.​കി.​മീറ്ററിൽനി​ന്ന് 159 ച.​കി.​മീ.​ കു​റ​ച്ചാ​ൽ 384.77 ച.​കി.​മീ. മാ​ത്ര​മേ ഇഎസ്എ പ​രി​ധി​യി​ൽ​ വ​രാ​ൻ പാ​ടു​ള്ളാ​യി​രു​ന്നു.

കു​ട്ട​മ്പു​ഴ വി​ല്ലേ​ജി​ൽ പൂ​ർ​ണമാ​യി​ പെ​ട്ടു​പോ​യെന്നു ​മ​ന​സി​ലാ​ക്കു​ന്ന കു​റെ പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. 1960ക​ളി​ൽ 960 പേ​ർ​ക്കാ​യി 1288 ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​ർ പ​തി​ച്ചു​ന​ൽ​കു​ക​യും പി​ന്നീ​ട് 1970ക​ൾ മു​ത​ലി​ങ്ങോ​ട്ട് പട്ട​യം കൊ​ടു​ത്തു​പോ​ന്നിട്ടു​മുള്ള ഭൂ​മി​യാ​ണ് വ​ടാ​ട്ടു​പാ​റ​യി​ലു​ള്ള​ത്. ഇ​വി​ടെ​യി​ന്ന് അ​ഞ്ച്‌ വാ​ർ​ഡുക​ളി​ലാ​യി 3500ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ളും അ​തി​ൽ 10000ത്തി​ല​ധി​കം ജ​ന​ങ്ങളും അ​ധി​വ​സി​ച്ചു​വ​രു​ന്നു.

1940ക​ളി​ൽ പ​ട്ടി​ണി​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഗ്രോ ​മോ​ർ ഫു​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ, ഇ​ൻ​സെ​ന്‍റീ​വ്‌ വാ​ങ്ങി കൃ​ഷി​ചെ​യ്യാ​ൻ വ​ന്ന​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ് ക​ല്ലേ​ലി​മേ​ട്ടി​ലു​ള്ള​ത്. 1971ൽ ​ഈ പ്ര​ദേ​ശ​ത്തെ കു​ടി​യി​റ​ക്കു ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യി​ൽ, ഈ ​പ്ര​ദേ​ശം ഫോ​റ​സ്റ്റ് മാ​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ്. തു​ട​ർ​ന്ന് 1993ലെ ​പ്ര​ത്യേ​ക ഭൂ​മി​പ​തി​വു ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യു​വ​നം സം​യു​ക്ത പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് കേ​ന്ദ്രാ​നു​മ​തി​യും ല​ഭി​ച്ച് പ​ട്ട​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന പ്ര​ദേ​ശ​വും അ​തി​നാ​യു​ള്ള കോ​ട​തിവി​ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​വും​ കൂ​ടി​യാ​ണ്. ഇ​വി​ടെ 300ൽപ​രം കു​ടും​ബ​ങ്ങ​ൾ പ​ട്ട​യ​ത്തിനാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും കൈ​വ​ശഭൂ​മി​ക്ക്‌ സ​ർ​ക്കാ​ർ കൈ​വ​ശ​രേ​ഖ​യും ന​ൽ​കി​ക്ക​ഴി​ഞ്ഞു.

കൂ​നി​ന്മേ​ൽ​കു​രു

1983ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഏ​തോ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ൻ, ശീ​തീ​ക​രി​ച്ച മു​റി​യി​ലി​രു​ന്ന് സ്വാഭാവിക അതിർത്തിക​ളാ​യ പു​ഴ​യും തോ​ടും പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​തി​ർ​ത്തി​യാ​യി മാ​ർ​ക്കു ചെ​യ്തു​ വി​ട്ട​പ്പോ​ൾ 9 ച.​കി.​മീ. റവ​ന്യു ഭൂ​മി​യും 12000ൽപ​രം പ്ര​ദേ​ശ​വാ​സി​ക​ളും പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ സം​ര​ക്ഷി​ത മേ​ഖ​ല​ക്കു​ള്ളി​ലാ​യി. ഇ​വി​ടെ​യി​ന്ന് പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് റ​വ​ന്യൂ നി​യ​മ​ങ്ങ​ള​ല്ല, മ​റി​ച്ച് വ​ന​നി​യ​മ​ങ്ങ​ളും വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്‌ഷൻ ആ​ക്റ്റും ഒ​ക്കെ​യാ​ണ്. ഈ ​പ്രൊ​ട്ട​ക്ട​ഡ് ഏ​രി​യ​യ്ക്കു​ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ൺ പ്ര​ഖ്യാ​പ​ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്നു.

വ​ന​മേ​ഖ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ന്ന് ക​ർ​ഷ​ക​ൻ അ​ഭി​മു​ഖീക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടാ​ൽ കാ​ട്ടു​പ​ന്നി കൊ​ണ്ടു​പോ​കും. മ​ര​ത്തി​ൽ കാ​യ്ച്ചാ​ൽ കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും കൊ​ണ്ടു​പോ​കും. വ​ഴി​യേ ​ന​ട​ന്നാ​ൽ ആ​ന ച​വി​ട്ടി​ക്കൊ​ല്ലും. ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ ന​ടു​വി​ൽ പ​ക​ച്ചു നി​ൽ​ക്കുക​യാ​ണ​വ​ർ. അ​ധി​കാ​ര​ വ​ർ​ഗ​ത്തോ​ടും ക​ണ്ണു​മൂ​ടി​ക്കട്ടി​യ നീ​തി​പീ​ഠ​ത്തോ​ടും ക​ണ്ണി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​മേ​ലാ​ള​ന്മാ​രോ​ടും ഒ​ര​പേ​ക്ഷ​യു​ണ്ട്, നി​ങ്ങ​ളു​ടെ​യും​കൂ​ടി നി​ല​നി​ല്പി​നാ​യി വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന, ക​ർ​ഷ​കസ​മൂ​ഹം പാ​ദം ചും​ബി​ച്ചപേ​ക്ഷി​ക്കു​ക​യാ​ണ് "ഇ​നി​യും ഞ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്ക​രു​ത്'.

സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ് ,കി​ഫ (കേരള ഇൻഡിപ്പെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ) സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം.