മ​ണി​പ്പു​രി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യൊ​ട്ടാ​കെ ക്രൈ​സ്ത​വ​ര്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
മ​ണി​പ്പു​രി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യൊ​ട്ടാ​കെ ക്രൈ​സ്ത​വ​ര്‍ പ്ര​ശ്‌​ന​ങ്ങ​ള്‍  നേ​രി​ടു​ന്നു: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
Friday, March 29, 2024 12:52 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: മ​​​ണി​​​പ്പു​​​രി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല, ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ ക്രൈ​​​സ്ത​​​വ​​​ര്‍ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്നു​​​ണ്ടെ​​​ന്നു മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍. പെ​​​സ​​​ഹാ തി​​​രു​​​ക്ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ താ​​​ഴേ​​​ക്കാ​​​ട് തീ​​​ര്‍​ഥാടന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍​മാ​​​ത്ര​​​മാ​​​ണ് പു​​​റം​​​ലോ​​​ക​​​മ​​​റി​​​യു​​​ന്നത്‌. ഈ​​​സ്റ്റ​​​ര്‍​ ദി​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന​​​വ​​​ര്‍ നി​​​ര്‍​ഭാ​​​ഗ്യ​​​വാ​​​ന്മാ​​​രാ​​​ണ്. ക്രൈ​​​സ്ത​​​വ​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യാ​​​ശ, സ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഒ​​​രി​​​ക്ക​​​ലും അ​​​വ​​​സാ​​​ന​​​മ​​​ല്ല എ​​​ന്നു​​​ള്ള വി​​​ശ്വാ​​​സ​​​മാ​​​ണ്. അ​​​തു ച​​​ക്ര​​​വാ​​​ള​​​ങ്ങ​​​ള്‍ തു​​​റ​​​ക്കാ​​​നു​​​ള്ള വാ​​​താ​​​യ​​​ന​​​ങ്ങ​​​ളാ​​​ണ്.


എ​​​ല്ലാ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും എ​​​ല്ലാ സ​​​ഹ​​​ന​​​ങ്ങ​​​ളും എ​​​ല്ലാ പീ​​​ഡാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ഒ​​​രു പോ​​​സി​​​റ്റീ​​​വ് എ​​​ന​​​ര്‍​ജി​​​യി​​​ലേ​​​ക്കാ​​​ണ് എ​​​ല്ലാ​​​വ​​​രെ​​​യും ന​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്നു മേ​​​ജ​​​ർ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.