സൗകര്യങ്ങൾ ഒരുക്കിയില്ല ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി
സൗകര്യങ്ങൾ ഒരുക്കിയില്ല  ഭിന്നശേഷിക്കാരൻ വോട്ട് ചെയ്യാതെ മടങ്ങി
Saturday, April 27, 2024 3:30 AM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വോ​ട്ട് ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ൽ വീ​ൽ​ചെ​യ​റോ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി.

ഇ​ടു​ക്കി​യി​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡി​ൽ മു​ണ്ട​ക്ക​യം ഈ​സ്റ്റ് ഡി ​പോ​ൾ സ്കൂ​ളി​ലെ 122 ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്.

പെ​രു​വ​ന്താ​നം കൊ​ടു​കു​ത്തി​യി​ൽ മു​ട​ത്തി പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ബി​നു എം. ​കോ​ശി​യാ​ണ് വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ത്തി​ൽ കു​ടും​ബ​സ​മേ​ത​മാ​ണ് ബി​നു എ​ത്തി​യ​ത്.


കാ​റി​ൽ നി​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​യ്ക്ക് വ​രെ പോ​കാ​ൻ വീ​ൽ ചെ​യ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ന്നാ​ൽ, വീ​ൽ​ചെ​യ​റോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നി​ന്നശേ​ഷം വോ​ട്ട് ചെ​യ്യാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.