പോ​ളിം​ഗ് 72%, ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേക്കാ​ൾ അ​ഞ്ച​ര ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​വ്
പോ​ളിം​ഗ് 72%,  ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേക്കാ​ൾ  അ​ഞ്ച​ര ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​വ്
Sunday, April 28, 2024 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പോ​​​ളിം​​​ഗ് 72 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക്. 2019 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​ഞ്ച​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ കു​​​റ​​​വാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ടാ​​​യ​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഏ​​​റ്റ​​​വും കു​​​റ​​​വു പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്- 63.35 ശ​​​ത​​​മാ​​​നം.

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 74.24 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഏ​​​താ​​​ണ്ട് 11 ശ​​​ത​​​മാ​​​നം വോ​​​ട്ടിന്‍റെ കു​​​റ​​​വാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടുനി​​​ന്ന വ​​​ട​​​ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം. 78.08 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​വി​​​ടത്തെ പോ​​​ളിം​​​ഗ്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 8.15​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​വി​​​ടെ അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ വോ​​​ട്ടെ​​​ടു​​​പ്പു നീ​​​ണ്ട​​​പ്പോ​​​ൾ നാ​​​ല​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.


പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം മ​​​ണ്ഡ​​​ലം തി​​​രി​​​ച്ച്,ബ്രാ​​​ക്ക​​​റ്റി​​​ൽ 2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ശ​​​ത​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -66.46, (73.66)
ആ​​​റ്റി​​​ങ്ങ​​​ൽ -69.41, (74.4)
കൊ​​​ല്ലം -68.09, (74.66)
പ​​​ത്ത​​​നം​​​തി​​​ട്ട -63.35 (74.24)
മാ​​​വേ​​​ലി​​​ക്ക​​​ര -65.91, (74.23)
ആ​​​ല​​​പ്പു​​​ഴ -74.90, (80.25)
കോ​​​ട്ട​​​യം -65.60, (75.44)
ഇ​​​ടു​​​ക്കി -66.53 (76.34)
എ​​​റ​​​ണാ​​​കു​​​ളം -68.27 (77.63)
ചാ​​​ല​​​ക്കു​​​ടി -71.84, (80.25)
തൃ​​​ശൂ​​​ർ -72.79, (77.92)
പാ​​​ല​​​ക്കാ​​​ട് -73.37 (77.72)
ആ​​​ല​​​ത്തൂ​​​ർ -73.20 (80.42
പൊ​​​ന്നാ​​​നി -69.21, (74.98)
മ​​​ല​​​പ്പു​​​റം -72.90, (75.49)
കോ​​​ഴി​​​ക്കോ​​​ട് -75.42, (81.65)
വ​​​യ​​​നാ​​​ട് -73.48, (80.33)
വ​​​ട​​​ക​​​ര -78.08, (82.57)
ക​​​ണ്ണൂ​​​ർ -76.92, (83.21)
കാ​​​സ​​​ർ​​​ഗോ​​​ഡ് -75.94, (80.65)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.