മ​ത​രാ​ഷ്ട്ര​വാ​ദ ഭീ​ഷ​ണി​യെ ചെ​റു​ക്കാ​ൻ തൊ​ഴി​ലാ​ളി ശ​ക്തി​കൾക്കു മാത്രമേ സാ​ധ്യ​മാ​കൂ: എം.​എം.​ഹ​സൻ
Friday, May 3, 2024 6:50 AM IST
നേ​മം: തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം തി​രി​ച്ച​ടി​യാ​കു​മെ​ന്നു ക​ണ്ട് ആ​ർ​എ​സ്എ​സ് സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പ​ടെ​യു​ള്ള​വ​രും ന​ട​ത്തു​ന്ന മ​ത​രാ​ഷ്ട്ര​വാ​ദ ഭീ​ഷ​ണി​യെ ത​ട​ഞ്ഞു നി​ർ​ത്താ​നും ഭ​ര​ണ​കൂ​ട ഫാ​സി​സ​ത്തെ​യും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ​യും ചെ​റു​ത്തു തോ​ല്പി​ക്കാ​നും തൊ​ഴി​ലാ​ളി ശ​ക്തി​ക്കെ സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ പ​റ​ഞ്ഞു.

മേ​യ്ദി​ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് കോ​ർ​പ്പ​റേ​റ്റു​ക​ളും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കൈ​കോ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​സ്ആ​ർ​ടി ഡ്രൈ​വ​റോ​ട് മേ​യ​റും എം​എ​ൽ​എ​യും ന​ട​ത്തി​യ ആ​ക്ര​മ​ണ ഭീ​ഷ​ണി​യേ​യും നി​സാ​ര​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മേ​യ്ദി​ന റാ​ലി തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​യാ​യി​രി​ന്നു അ​ദ്ദേ​ഹം.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ലി പ്ര​സ് ക്ല​ബ്ബി​നു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച് ജി​പി​ഒ ജം​ഗ്ഷ​ൻ ചു​റ്റി സ്റ്റാ​ച്യൂ വ​ഴി എ​ജീ​സ് ഓ​ഫീ​സി​നും സെ​ക്ര​ട്ടേ​റി​യേ​റ്റി​നും സ​മീ​പം സ​മാ​പി​ച്ചു.

ചെ​റി​യാ​ൻ ഫി​ലി​പ്പ്, അ​ഡ്വ. ജി. ​സു​ബോ​ധ​ൻ , ത​മ്പി ക​ണ്ണാ​ട​ൻ, ജെ.​സ​തി കു​മാ​രി, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, പ​ത്താ​ങ്ക​ല്ല് സു​ഭാ​ഷ്, മ​ല​യം ശ്രീ​ക​ണ്ഠ​ൻ, അ​ഡ്വ. ജ​ലി​ൻ രാ​ജ്, വ​ള്ള​ക്ക​ട​വ് ഷെ​മീ​ർ, അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ, പ​ള്ളി​ക്ക​ൽ നി​സാ​ർ, പി. ​ജി.​സു​രേ​ന്ദ്ര​ൻ, എം.​എ​സ്. താ​ജു​ദ്ദീ​ൻ, പ്ര​ഭ കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.