ഫ​ണ്ട് ല​ഭി​ച്ചി​ല്ല; മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Thursday, May 9, 2024 7:32 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന് ബ​ജ​റ്റ് പ്ര​കാ​രം ല​ഭി​ക്കേ​ണ്ട 46867592 രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ തു​ക ന​ഷ്ട​പ്പെ​ട്ട​മാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍ ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി​ക്ക് ഇ ​മെ​യി​ലി​ലൂ​ടെ നി​വേ​ദ​നം ന​ല്‍​കി.

വി​ക​സ​ന ഫ​ണ്ട് ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 10642008 രൂ​പ​യും എ​സ്‌​സി​പി ഫ​ണ്ടി​ന​ത്തി​ല്‍ 2224034 രൂ​പ​യും മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍​ഡ് റോ​ഡ് ഇ​ന​ത്തി​ല്‍ 16860650 രൂ​പ​യും നോ​ണ്‍​റോ​ഡ് ഇ​ന​ത്തി​ല്‍ 2046300 രൂ​പ​യും സി​എ​ഫ്സി ടൈ​ഡ് ഇ​ന​ത്തി​ല്‍ 6445600 രൂ​പ​യും ജ​ന​റ​ല്‍ പ​ര്‍​പ്പ​സ് ഫ​ണ്ട് (ത​ന​ത്) ഇ​ന​ത്തി​ല്‍ 8649000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​തു​കൂ​ടാ​തെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ബി​ല്ലു​ക​ള്‍ യ​ഥാ​സ​മ​യം ട്ര​ഷ​റി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടും ബി​ല്ലു​ക​ള്‍ പാ​സാ​ക്കാ​തെ മ​ട​ക്കി​യ​തി​ലൂ​ടെ 1,66,65360 രൂ​പ​യു​ടെ പ​ദ്ധ​തി വി​ഹി​ത​വും സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​മാ​കും.

ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ട്ര​ഷ​റി​യു​ടെ മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​കെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭ്യ​മാ​കാ​ത്ത​തും ട്ര​ഷ​റി​യി​ല്‍ നി​ന്ന് ബി​ല്‍ പാ​സാ​ക്കാ​തെ തി​രി​കെ ന​ല്‍​കി​യ​തും അ​ട​ക്കം പ​ഞ്ചാ​യ​ത്തി​ന് ആ​റു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​രു​ന്ന​ത്. ആ​യ​ത് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

ഈ ​തു​ക ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങു​മെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.