ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രീ​ക്ഷ: 1200 ല്‍ 1200 നേടി വിദ്യാർഥിനികൾ
Friday, May 10, 2024 5:31 AM IST
മ​ഞ്ചേ​രി: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ മ​ഞ്ചേ​രി തു​റ​ക്ക​ല്‍ എ​ച്ച്എം​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി സ്‌​നേ​ഹ സു​രേ​ഷ് 1200ല്‍ ​മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി. സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ലാ​ണി​ത്.

മ​ഞ്ചേ​രി സ​യ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നാ​ണ് പ​രീ​ക്ഷ​ക്കാ​യി ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യ​ത്. വെ​ള്ളാ​മ്പു​റം തീ​ര്‍​ത്ഥം വീ​ട്ടി​ല്‍ റി​ട്ട. എ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി. ​സു​രേ​ഷി​ന്‍റെ മ​ക​ളാ​ണ്. എ​ട​വ​ണ്ണ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് സ്വ​പ്ന സു​രേ​ഷാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ര്‍​ഥ് സു​രേ​ഷ് ഡ​ല്‍​ഹി​യി​ല്‍ പി.​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്.

മ​ഞ്ചേ​രി ജെ​എ​സ്ആ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി മെ​ഹ്‌​ന റ​ഹീം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ 1200 ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി. സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം. അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി​യും ദു​ബാ​യി​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യ വി.​എ. റ​ഹീ​മി​ന്‍റെ മ​ക​ളാ​ണ്.

മാ​താ​വ് ജു​വൈ​രി​യ നാ​ല​ക​ത്ത് പെ​രി​ന്ത​ല്‍​മ​ണ്ണ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ അ​സി. പ്ര​ഫ​ഫ​സ​റാ​ണ്. സ​ഹോ​ദ​രി വി.​ആ​ര്‍. ഫി​ല്‍​സ നോ​ബി​ള്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.