തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ​യും നൂ​റി​ന്‍റെ നി​റ​വി​ൽ എ​കെ​എം; ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Friday, May 10, 2024 5:31 AM IST
കോ​ട്ട​ക്ക​ൽ: തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി കോ​ട്ടൂ​ർ എ​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. പ​രീ​ക്ഷ എ​ഴു​തി​യ 180 കു​ട്ടി​ക​ളി​ൽ എ​ല്ലാ​വ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. അ​തോ​ടൊ​പ്പം 47 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം വി​ദ്യാ​ല​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 1488 കു​ട്ടി​ക​ളി​ൽ 1487 കു​ട്ടി​ക​ളേ​യും തു​ട​ർ പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​ക്കു​വാ​ൻ ക​ഴി​ഞ്ഞു. 218 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. എ​ല്ലാ വി​ജ​യി​ക​ളേ​യും പി​ടി​എ​യും മാ​നേ​ജ്മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ കെ. ​ഇ​ബ്രാ​ഹീം ഹാ​ജി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധീ​ഷ് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ഷാ​ഹി​ന, പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​കെ സൈ​ബു​ന്നീ​സ, എ​ൻ.​ഷൗ​ക്ക​ത്ത​ലി, കെ.​ധ​ന്യ, ജി​നോ​യ് മാ​ത്യു, പി.​എം. സു​ഭ​ദ്ര, കെ.​മ​റി​യ, എ​ൻ.​വി​നീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.