‘ഇരട്ടി മധുരം, ഇരട്ട വിജയം’
Friday, May 10, 2024 5:31 AM IST
മ​ങ്ക​ട: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ തി​രൂ​ർ​ക്കാ​ട് എ​എം ഹൈ​സ്കൂ​ളി​ൽ​നി​ന്ന് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച​വ​രി​ൽ ര​ണ്ടു​ജോ​ഡി ഇ​ര​ട്ട​ക​ൾ.

വ​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ നെ​ടും​പ​റ​മ്പ​ൻ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ​യും, റ​ഷീ​ദ​യു​ടെ​യും മ​ക്ക​ളാ​യ ഹ​സ​ൻ, ഹു​സൈ​ൻ, രാ​മ​പു​രം സ്വ​ദേ​ശി​യും തി​രൂ​ർ​ക്കാ​ട് എ​എം ഹൈ​സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നു​മാ​യ ക​ല​ക​പ്പാ​റ ഇ​ബ്രാ​ഹിം മാ​സ്റ്റ​റു​ടെ​യും ന​സ്ര​ത്തി​ന്‍റെ​യും മ​ക്ക​ളാ​യ സ​ന,സ​ഫ എ​ന്നി​വ​രാ​ണ് സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ഇ​ര​ട്ട​ക​ൾ.

ഇ​വ​ർ ഉ​ൾ​പ്പെ​ടെ എ​ഴ് ജോ​ഡി ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് തി​രൂ​ർ​ക്കാ​ട് എ​എം ഹൈ​സ്കൂ​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​ത് എ​ന്ന​തും കൗ​തു​ക​മാ​ണ്. ഈ ​വ​ർ​ഷം 431 കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി 83 എ ​പ്ല​സു​ക​ളോ​ടെ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ് തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച് എ​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്.