റാ​യ്ബ​റേ​ലി​യി​ലെ മ​ത്സ​രം : രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച് ഇ​ട​തു​പ​ക്ഷം
Saturday, May 4, 2024 6:54 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ഇ​ട​തു പാ​ർ​ട്ടി​ക​ൾ.

മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കു​ക​വ​ഴി രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും വ​യ​നാ​ട​ൻ ജ​ന​ത​യെ അ​വ​ഹേ​ളി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്ത​താ​യി സി​പി​എ​മ്മും സി​പി​ഐ​യും ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രോ​ട് രാ​ഹു​ൽ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്നു വ​യ​നാ​ട്ടി​ൽ വോ​ട്ട​ടെു​പ്പ് ന​ട​ക്കും​മു​ന്പ് പ​റ​യാ​ൻ ത​യാ​റാ​കാ​തെ രാ​ഹു​ൽ ഗാ​ന്ധി സ​മ്മ​തി​ദാ​യ​ക​രെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി.

വ​യ​നാ​ട്ടു​കാ​ർ ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്നു നി​ര​ന്ത​രം പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ ര​ണ്ടാ​മ​തും മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. മ​ണ്ഡ​ല​ത്തെ ചേ​ർ​ത്തു​പി​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​വേ​ള​യി​ൽ പ​റ​ഞ്ഞു. വ​യ​നാ​ടി​നോ​ടു​ള്ള രാ​ഹു​ലി​ന്‍റെ സ്നേ​ഹം ക​പ​ട​മാ​ണെ​ന്നും റാ​യ്ബ​റേ​ലി​യി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​മെ​ന്നും ഇ​ട​തു​പ​ക്ഷം അ​നു​മാ​നി​ച്ചി​രു​ന്നു.

മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ൽ അ​ക്കാ​ര്യം വ​യ​നാ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും​മു​ന്പ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും മൗ​നം പാ​ലി​ച്ചു. വ​യ​നാ​ട്ടി​ൽ ജ​യ​സാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ എ​ന്തി​ന് മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ൽ​ക്കൂ​ടി മ​ത്സ​രി​ക്കു​ന്നു എ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണം. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ചാ​ൽ ഏ​തു മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്ന് പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്േ‍​റ​ടം കാ​ട്ട​ണ​മെ​ന്നും സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട്ടി​ൽ തോ​ൽ​ക്കു​മെ​ന്ന ഭീ​തി​യാ​ണ് രാ​ഹു​ൽ റാ​യ്ബ​റേ​ലി​യി​ലും മ​ത്സ​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ൽ സി​പി​ഐ​യി​ലെ ആ​നി രാ​ജ​യോ​ട് മ​ത്സ​രി​ക്കു​ക​വ​ഴി അ​ദ്ദേ​ഹം ഇ​ന്ത്യാ മു​ന്ന​ണി​യെ വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

അ​മേ​ഠി തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മാ​താ​വ് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​നു വി​ജ​യി​ച്ച റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ക വ​ഴി രാ​ഹു​ൽ ഗാ​ന്ധി അ​നു​ചി​ത സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു.