ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ പ​ട്ടി​ണി സ​മ​രം
Sunday, May 5, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തും ജ​നു​വ​രി​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ച​തു​മാ​യ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ പ​ട്ടി​ണി സ​മ​രം.

തോ​ൽ​പ്പെ​ട്ടി, കു​റു​വ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഉ​പ​ജീ​വ​ന​ത്തി​നു ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടേ​താ​ണ് നാ​ളെ പ​ട്ടി​ണി സ​മ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.

കാ​ട്ടി​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം രാ​വി​ലെ 10ന് ​തു​ട​ങ്ങും. ഹോ​ട്ട​ൽ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തോ​ൽ​പ്പെ​ട്ടി​യി​ലെ പെ​ട്ടി​ക്ക​ട​ക്കാ​ർ, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, റി​സോ​ർ​ട്ട്, ഹോം ​സ്റ്റേ ഉ​ട​മ​ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സീ​സ​ണി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മ​യം ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ബാ​ധി​ച്ച​താ​യി സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.