പ്ര​ധാ​ന അ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നും മാ​റ്റ​ണം: കെ​പി​പി​എ​ച്ച്എ
Tuesday, May 7, 2024 5:45 AM IST
ക​ൽ​പ്പ​റ്റ: പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി അ​ത് മ​റ്റേ​തെ​ങ്കി​ലും സം​വി​ധാ​ന​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ വ​യ​നാ​ട് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൽ​പ്പ​റ്റ ഹ​രി​ത​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പു​യോ​ഗ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് യാ​ത്ര​യ​പ്പു ന​ൽ​കി.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ചി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജി ജോ​ണ്‍, വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ പി.​ജെ. ജാ​സി, ട്ര​ഷ​റ​ർ ബി​നോ​ജ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സ​ജി ജോ​ണും പ്ര​സി​ഡ​ന്‍റാ​യി ജെ.​എ​സ്. ചി​ത്ര, ട്ര​ഷ​റ​റാ​യി ബി​നോ​ജ് ജോ​ണ്‍ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.