101 വ​യ​സു​കാ​രി വൈ​ദ്യു​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു
Wednesday, May 8, 2024 6:01 AM IST
പ​ന്ത​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ന്പാ​ടി അ​ണ്ണാ​ന​ഗ​റി​ൽ 101 വ​യ​സു​കാ​രി​യാ​യ മു​ത്ത​ശ്ശി വൈ​ദ്യു​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. പ​ഴ​നി​യ​മ്മാ​ളാ​ണ് ഈ ​പ്രാ​യ​ത്തി​ലും വൈ​ദ്യു​തി​യും കാ​ത്ത് ക​ഴി​യു​ന്ന​ത്.

മ​ക​ൾ പ​ര​മേ​ശ്വ​രി​ക്കൊ​പ്പ​മാ​ണ് പ​ഴ​നി​യ​മ്മാ​ളു​ടെ താ​മ​സം. മ​ണ്ണെ​ണ്ണ വി​ള​ക്കാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വൈ​ദ്യു​തി​ക്കാ​യി ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. മ​രി​ക്കു​ന്ന​തി​ന് മു​ന്പ് വീ​ട്ടി​ൽ വൈ​ദ്യു​തി കി​ട്ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം.