റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, May 8, 2024 6:01 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​രി നെ​ല്ലി​പ്പു​ര, ചെ​വി​ട​ൻ​കൊ​ല്ലി, ഐ​നി​പ്പു​ര ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു പോ​കു​ന്ന മ​ൺ റോ​ഡ് ടാ​ർ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2022ൽ 1.35 ​കോ​ടി രൂ​പ ഈ ​റോ​ഡ് ടാ​റിം​ഗ് ന​ട​ത്താ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പി​ന്നീ​ട് പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ധാ​രാ​ളം ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.