ഓ​ണേ​ഴ്സ് ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്ക​ൽ; പ​ഠി​താ​വി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം
Tuesday, April 30, 2024 11:20 PM IST
മ​ല്ല​പ്പ​ള്ളി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന എം​ജി​യു യു​ജി​പി (ഓ​ണേ​ഴ്സ്) ബി​രു​ദ​പാ​ഠ്യ​പ​ദ്ധ​തി​യെ പൊ​തു സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി തു‌​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ ന​ട​ന്നു.

സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന സ​ന്പ​ർ​ക്ക​പ​രി​പാ​ടി​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി റൂ​ൾ​സ് ആ​ൻ‌​ഡ് റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ.​ എ.​ എ​സ്. സു​മേ​ഷ് ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ൻ ഇ​നി മു​ത​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പു​തി​യ ഓ​ണേ​ഴ്സ് ബി​രു​ദം മ​തി​യാ​കു​മെ​ന്ന് ഡോ. ​ഉ​മേ​ഷ് പ​റ​ഞ്ഞു.

പ​ഠി​താ​വി​ന് ത​ന്‍റെ ഇ​ഷ്ട വി​ഷ​യം ത​നി​ക്കി​ണ​ങ്ങി​യ സ​മ​യ​പ​രി​ധി​യി​ൽ പ​ഠി​ച്ച് ഡി​ഗ്രി​യോ ഓ​ണേ​ഴ്സോ നേ​ടു​ന്ന​തി​ന് ഇ​നി മു​ത​ൽ സാ​ധി​ക്കും. ര​ണ്ട​ര​വ​ർ​ഷം കൊ​ണ്ട് ഡി​ഗ്രി​യും മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് ഓ​ണേ​ഴ്സും പാ​സാ​കാ​ൻ ക​ഴി​യും. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക്ക് ഏ​ഴു വ​ർ​ഷം വ​രെ ഒ​രു പ്രോ​ഗ്രാ​മി​ൽ തു​ട​രാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും ഈ ​പാ​ഠ്യ​പ​ദ്ധ​തി ന​ല്കു​ന്നു​ണ്ട്.

പ​ഠ​ന​ത്തോ​ടൊ​പ്പം പ്ര​വൃ​ത്തി പ​രി​ച​യ​ത്തി​നാ​യി ഇ​ന്‍റേ​ൺ​ഷി​പ്പ്, ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും നേ​രി​ട്ട് ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും പു​തി​യ പാ​ഠ്യ​പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​മെ​ന്നും ഡോ.​ഉ​മേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ല​ധി​ഷ്ഠി​ത​വും നൈ​പു​ണി വി​ക​സ​ന​വും സാ​ധ്യ​മാ​ക്കു​ക മാ​ത്ര​മ​ല്ല വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു​ത​കു​ന്ന കോ​ഴ്സു​ക​ളും ഈ ​പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഒ​രു കോ​ള​ജി​ൽ നി​ന്നും മ​റ്റൊ​രു കോ​ള​ജി​ലേ​ക്കും ഒ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മ​റ്റൊ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കും മാ​റാ​ൻ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള എ​ബി​സി എ​ന്ന യു​ണി​ക് ഐ​ഡി വി​ദ്യാ​ർ​ഥി​യെ പ്രാ​പ്ത​നാ​ക്കും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ എം​ജി​യു യു​ജി​പി യെ ​മ​ധ്യ​വി​താം​കൂ​റി​ലെ യു​വ​ത​ല​മു​റ ഏ​റ്റെ​ടു​ക്കു​മെ​ന്നും ഡോ.​ സു​മേ​ഷ് പ​റ​ഞ്ഞു.

പ​തി​ന​ഞ്ചി​ല​ധി​കം സ്കൂ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​സ്. അ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി മാ​സ്റ്റ​ർ ട്രെ​യി​ന​റും കോ​ള​ജി​ന്‍റെ ബി​രു​ദ ഓ​ണേ​ഴ്സ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​തോം​സ​ൺ കെ. ​അ​ല​ക്സ് സ്വാ​ഗ​ത​വും ഡോ. ​റാ​ണി ആ​ർ.​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.