ചെ​ങ്ങ​രൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, April 30, 2024 11:20 PM IST
മ​ല്ല​പ്പ​ള്ളി: ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ഡോ. തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ, സ​ഹ​വി​കാ​രി‌ ഫാ. ​മാ​ത്യു മൂ​ല​യി​ൽ എ​ന്നി​വ​ർ കൊ​ടി​യേ​റ്റി.

ഇ​ന്നു മു​ത​ൽ നാ​ലു​വ​രെ രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, നാ​ലി​നു സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​ഞ്ചി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​നു രാ​വി​ലെ കു​ർ ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക​ദി​നാ​ച​ര​ണം. ‌വി​കാ​രി ജ​ന​റാ​ൾ റ​വ.​ ഡോ.​ ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഏ​ഴി​നു രാ​വി​ലെ ഒ​ന്പ​തി​ന് കാ​രു​ണ്യ സ്പ​ർ​ശം. രോ​ഗി​ക​ളോ​ടും വ​യോ​ജ​ന​ങ്ങ​ളോ​ടൊ​പ്പം വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ട​കം. എ​ട്ടി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​നു സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പു​തു​ശേ​രി കു​രി​ശ​ടി​യി​ൽ ഫാ. ​ലി​ബി​ൻ ജേ​ക്ക​ബ് പു​ത്ത​ൻ​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ. ഒ​ന്പ​തി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക്.