മ​രി​ച്ച നി​ല​യി​ൽ
Saturday, May 4, 2024 4:04 AM IST
അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ടൂ​ർ: കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ എ​സ്എ​ൻ​വി വി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ൻ പ​റ​ക്കോ​ട് ജ്യോ​തി​സി​ൽ ആ​ർ. മ​ണി​ക​ണ്ഠ​നെ (52) കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​ര​ത്ത് എം​സി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മ​ണി​ക​ണ്ഠ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

കാ​ർ ഏ​റെ​നേ​രം ഒ​രേ സ്ഥ​ല​ത്തു നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​മു​ത​ൽ ക​ല​യ​പു​ര​ത്തെ ഐ​ഒ​സി പ​ന്പ് ഹൗ​സി​ന് എ​തി​ർ​വ​ശ​ത്ത് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്നു. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ

അ​ടൂ​ർ: ഡ്രൈ​വ​റെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടൂ​ർ ക​ണ്ണം​കോ​ട് ത​റ​യി​ല​യ്യ​ത്ത് വീ​ട്ടി​ൽ ബി​നീ​ഷി​നെ(39)​യാ​ണ് ഓ​ട്ടോ​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ടൂ​ർ സെ​ൻ​ട്ര​ൽ ടോ​ളി​നു സ​മീ​പ​ത്തു​ള്ള വ​ർ​ക്ക്ഷോ​പ്പി​ലാ​യി​രു​ന്നു ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ വീ​ട്ടി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ബി​നീ​ഷ് പു​റ​ത്തു പോ​യ​താ​യി പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബി​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ഭാ​ര്യ: ഷീ​ന. മ​ക്ക​ൾ: ഹാ​ഫി​സ്, ഹാ​ദി​യ.