ച​ന്ദ​ന​പ്പ​ള്ളി​യി​ലെ അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കു പ്രാധാന്യം : ഡോ. ​ഒ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ
Tuesday, May 7, 2024 3:53 AM IST
ച​ന്ദ​ന​പ്പ​ള്ളി: ക്രൈ​സ്ത​വ ക​ല​ക​ളു​ടെ പ​ഠി​താ​ക്ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​ക്ഷ​യ​ഖ​നി​യാ​ണ് ച​ന്ദ​ന​പ്പ​ള്ളി വ​ലി​യ പ​ള്ളി​യി​ലെ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളെ​ന്ന് കേ​ര​ള ഫോ​ക്ക് ലോ​ർ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഡോ. ​ഒ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.

ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക്രി​സ്ത്യ​ൻ ഫോ​ക് ലോ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ന്‍റെ ത​നി​മ​യും സ്വ​ത്വ​വും തി​രി​ച്ച​റി​യു​ക​യാ​ണ് ഫോ​ക് ലോ​ർ പ​ഠ​ന​ങ്ങ​ളു​ടെ ല​ക്ഷ്യം. മാ​ർ​ഗം ക​ളി, പ​രി​ച​മു​ട്ടു​ക​ളി, ഇ​ട​ക്ക​ളി​പ്പാ​ട്ട് തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളും ചെ​മ്പെ​ടു​പ്പ്, ചൂ​ട്ടു​ക​റ്റ കെ​ട്ട് തു​ട​ങ്ങി​യ അ​നു​ഷ്ഠാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ച​ന്ദ​ന​പ്പ​ള്ളി പെ​രു​ന്നാ​ൾ ഇ​രു​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്രാ​ദേ​ശി​ക​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ആ​ഘോ​ഷ​മാ​ണെ​ന്ന് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

വി​കാ​രി ഫാ. ​ഷി​ജു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലു​വ യു​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും പ്ര​ശ​സ്ത ഫോ​ക് ലോ​റി​സ്റ്റു​മാ​യ ഡോ. ​എം.​ഐ. പു​ന്നൂ​സ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അം​ഗം സു​രേ​ഷ് സോ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോം മാ​ത്യു, കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, കെ.​എ​സ്. ത​ങ്ക​ച്ച​ൻ, ബേ​ബി​ക്കു​ട്ടി, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ലി​ബി​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.