അ​ടൂ​രി​ല്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചുത​ക​ര്‍​ത്തു, ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ചു
Tuesday, May 7, 2024 3:53 AM IST
അ​ടൂ​ര്‍: അ​ടൂ​ർ ബൈ​പാ​സി​ലെ ഹോ​ട്ട​ല്‍ ഡ​യാ​ന​യി​ല്‍ മു​ന്‍ കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘം ഹോ​ട്ട​ൽ‌ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട് പ​രി​ക്കേ​ല്പി​ക്കു​ക​യും വ്യാ​പ​ക​മാ​യ ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്ത​തി​ല്‍ കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.

ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ർ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ ഹോ​ട്ട​ലു​ക​ളും അ​ട​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.