ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ വി​ജ​യം ഉ​റ​പ്പെ​ന്ന് ഡി​സി​സി
Wednesday, May 8, 2024 4:09 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും യു‌​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റണി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ഡി​സി​സി നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ബൂ​ത്ത് ത​ല​ത്തി​ൽ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ ഡി​സി​സി യോ​ഗം ചേ​ർ​ന്ന​ത്.

വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ഉ​ള്ള​വ​രും ജോ​ലി തേ​ടി വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​യ​വ​രും സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി ഇ​ല്ലാ​ത്ത​വ​രു​മാ​യ വോ​ട്ട​ർ​മാ​രെ ലി​സ്റ്റി​ൽ നി​ലനി​ർ​ത്തി​യ​തും ശ​ത​മാ​ന​ത്തി​ലെ കു​റ​വി​ന് കാ​ര​ണ​മാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ വി​കാ​ര​വും എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളോ​ട് അ​ത​തു പാ​ർ​ട്ടി​ക​ളി​ലും മു​ന്ന​ണി​യി​ലു​മു​ണ്ടാ​യ എ​തി​ർ​പ്പ് വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണെ​ന്ന് യോ​ഗത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം ബൂ​ത്ത്ത​ല വി​ല​യി​രു​ത്ത​ലി​നും ക​ണ​ക്കെ​ടു​പ്പി​നു​മാ​യി 10 ,11 തീ​യ​തി​ക​ളി​ൽ അ​സം​ബ്ലി ത​ല​ത്തി​ൽ സം​യു​ക്ത ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും 16നു ​മു​മ്പാ​യി ജി​ല്ല​യി​ലെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളും വി​ളി​ച്ച് ചേ​ർ​ത്ത് വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റണി, പ​ഴ​കു​ളം മ​ധു, കെ.​ശി​വ​ദാ​സ​ൻ​നാ​യ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി,

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാമ​ല, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ്കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു പു​റം, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, കെ.​ ജ​യ​വ​ർ​മ്മ, റെ​ജി തോ​മ​സ്, ടി.​കെ.​സാ​ജു, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സ​ജി കൊ​ട്ട​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.