ബാ​റിലെ അ​ടി​പി​ടി: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 4:09 AM IST
കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ റി​സോ​ർ​ട്ട് ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ യു​വാ​ക്ക​ളെ മ​ർദി​ക്കു​ക​യും, സൈ​ക്കി​ൾ ചെ​യി​ൻകൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പിക്കു​ക​യും ചെ​യ്ത ​കേ​സി​ൽ മൂ​ന്നു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​പ്പു​ഴ​ശേ​രി പു​ലൂ​ർ എ​ബി അ​ൽ​ഫോ​ൻസ് (30), തോ​ട്ട​പ്പു​ഴ​ശേ​രി​ചി​റ​യി​റ​മ്പ് മേ​ച്ചി​റ​യി​ൽ ഷെ​റി​ൻ ജോ​യ് (34), കു​റി​യ​ന്നൂ​ർ കു​ഴി​മ​ണ്ണി​ൽ സെ​ബാ​സ്റ്റ്യ​ൻ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നായി രുന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ര​ങ്ങാ​നം നോ​ർ​ത്ത് അ​ഞ്ചു​തോ​ട് കു​ഴി​ത്ത​ട​ത്തി​ൽ അ​രു​ൺ, റോ​ഷ​ൻ, അ​നൂ​പ് എ​ന്നി​വ​ർ​ക്കാ​ണ് ക്രൂ​ര​മ​ർ​ദ​നം ഏ​റ്റ​ത്. റോ​ഷ​നെ​യും അ​നൂ​പി​നെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​തു ക​ണ്ട് ത​ട​സം പി​ടി​ച്ച​പ്പോ​ഴാ​ണ് അ​രു​ണി​നെ സൈ​ക്കി​ൾ ചെ​യി​നും സോ​ഡാ കു​പ്പി​യുംകൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മി​ക​ളി​ൽനി​ന്നു ര​ക്ഷ​പ്പെടാ​നാ​യി കാ​റി​ൽ ക​യ​റി​യ​പ്പോ​ൾ കാ​റി​ന്‍റെ ചില്ലുകൾ സം​ഘം അ​ടി​ച്ചു​പൊ​ട്ടി​ച്ചു. അ​രു​ണി​ന്‍റെ ത​ല​യ്ക്കും വ​ല​തു​കൈയിലെ വി​ര​ലു​ക​ൾ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.​തു​ട​ർ​ന്ന് ഇ​യാ​ൾ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​

ഇ​യാ​ളു​ടെ മൊ​ഴി​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് മൂ​ന്നം​ഗ​സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​യി​പ്രം എ​സ്ഐ മു​ഹ് സി​ൻ മു​ഹ​മ്മ​ദ്‌, സി​പി ഓ​മാ​രാ​യ ശ്രീ​ജി​ത്ത്‌, ശ​ശി​കാ​ന്ത്, വി​പി​ൻ രാ​ജ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.