ന​ഴ്സ​സ് വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മായി
Wednesday, May 8, 2024 4:12 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഗ​വ​ണ്‍​മെ​ന്‍റ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സിം​ഗ് ആ​ന്‍​ഡ് ന​ഴ്സിം​ഗ് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഴ്സ​സ് വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി​ജു ബി. ​നെ​ല്‍​സ​ണ്‍ പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ലാ​ലി തോ​മ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. ശ്യാം​കു​മാ​ര്‍, ഡോ. ​സി.​എ​സ്. ന​ന്ദി​നി, പ്ര​ഫ. ജോ​യി​സ് ജി​യോ, റീ​നാ തോ​മ​സ്, ഡോ.​നി​തീ​ഷ് ഐ​സ​ക് സാ​മു​വ​ല്‍, എ​ന്‍.​സു​മ, ബോ​ബി സു​ധീ​ഷ്, ദീ​പ ജ​യ​പ്ര​കാ​ശ്, ദീ​പ​കു​മാ​രി​യ​മ്മ, കെ.​വി ജ​യ​ല​ക്ഷ്മി, സോ​ന സാ​റാ, സ​ണ്ണി, പി.​എ​സ് അ​നി​ത​കു​മാ​രി, പ്ര​ഫ. കെ.​ആ​ര്‍. ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ന് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, നാ​ളെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, 10ന് ​ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, 12ന് ​പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ആ​ര്‍​ക്കേ​ഡി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന്തി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍ അ​നി​ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.