എ​ട​ത്വ പ​ള്ളി​യി​ല്‍ തി​രു​സ്വ​രൂ​പം ഇന്ന് ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും
Friday, May 3, 2024 4:11 AM IST
എട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന ​പ​ള്ളി​യില്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം പ​ര​സ്യവ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ ഇ​ന്ന് പ്ര​തി​ഷ്ഠി​ക്കും. രാ​വി​ലെ 7.30ന് ​വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേരി ആർച്ച്ബിഷപ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​കു​ര്‍​ബാ​ന. തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്കത്തിന് ദേവാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തീ​ര്‍​ഥാട​ക​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കും. പു​ണ്യ​വാ​ള​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ര്‍​ച്ച-​കാ​ഴ്ച​ക​ള്‍ സ്വീ​ക​രി​ച്ചാ​ണ് വി​ശ്വാ​സി​ക​ള്‍ മ​ട​ങ്ങു​ന്ന​ത്.

ത​മി​ഴ് തീ​ര്‍​ഥാട​ക​രു​ടെ തി​ര​ക്ക് മു​ന്‍വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്. പ​ള്ളി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും തീ​ര്‍​ഥാട​ക​രെക്കൊണ്ട് നി​റ​ഞ്ഞി​ട്ടു​ണ്ട്. തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​ന്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ത്തി​ത്തുട​ങ്ങി. തി​രു​സ്വ​രൂ​പ​ത്തി​ന് മു​മ്പി​ല്‍ നേ​ര്‍​ച്ച-​കാ​ഴ്ച അ​ര്‍​പ്പി​ച്ചും മെ​ഴു​കു​തി​രി തെ​ളി​ച്ചും പ​ള്ളി​യി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന നേ​ര്‍​ച്ച അ​രി​യും അ​രി​യു​ണ്ട​യും ക​ഴി​നൂ​ലും വാ​ങ്ങി തൊ​ഴു​താ​ണ് തീ​ര്‍​ഥാട​ക​ര്‍ മ​ട​ങ്ങു​ന്ന​ത്.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഏ​ഴി​ന് വൈ​കി​ട്ട് നാ​ലി​ന് തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ധാ​ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 14-ന് ​എ​ട്ടാ​മി​ട ദി​നം രാ​ത്രി ഒ​ന്‍​പ​തി​ന് തി​രു​സ്വ​രൂ​പം ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ ഈ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

പ​ള്ളി​യി​ല്‍ ഇ​ന്ന്

രാ​വി​ലെ 4.30ന് ​ഖാ​ലാ ദ്ശ​ഹ​റാ, വി​ശു​ദ്ധ കു​ര്‍​ബാ​ന (ത​മി​ഴ്) - ഫാ. ​ജ​നീ​സ്, 5.45ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ല​ന്‍ കു​ര്യ​ന്‍ വെ​ട്ടു​കു​ഴി​യി​ല്‍, 7.30ന് ​തി​രു​സ്വ​രൂ​പം ദേ​വാ​ല​യ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്നു. തു​ട​ര്‍​ന്ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 9.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഹെ​ൻറി കോ​യി​ല്‍​പ്പ​റ​മ്പി​ല്‍,

11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന (ത​മി​ഴ് സീ​റോ മ​ല​ബാ​ര്‍) - ഫാ. ​തോ​മ​സ് പൗ​വ്വ​ത്തു​പ​റ​മ്പി​ല്‍, വൈ​കി​ട്ട് നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സോ​ജി ച​ക്കാ​ല​യ്ക്ക​ല്‍, ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാന (ത​മി​ഴ്) - ഫാ. ​സൈ​മ​ണ്‍, ഏ​ഴി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന (കു​രി​ശ​ടി​യി​ല്‍).