ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച വാ​ച്ച​ർ പി​ടി​യി​ൽ
Thursday, March 28, 2024 3:18 AM IST
മൂ​ന്നാ​ർ: മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച ഹോ​സ്റ്റ​ൽ വാ​ച്ച​റെ പോ​ലീ​സ് പി​ടി കൂ​ടി. കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി സ​ത്താ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കു​ട്ടി​ക​ളെ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ക്കി പ​ച്ച​വെ​ള്ളം ഒ​ഴി​ച്ച​ശേ​ഷം ചൂ​ര​ൽ വ​ടി കൊ​ണ്ട് ഇ​വ​രെ മ​ർ​ദ്ദി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​ക​ൾ സം​ഭ​വം ഹോ​സ്റ്റ​ൽ മാ​നേ​ജ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ​രാ​തി​യി​ൽ മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 25 നാ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ അ​വ​സാ​നി​ച്ച അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്ദു, മ​ഹി, അ​രു​ദ്ധ്, പ്ര​വീ​ണ്‍ വി​ഷ്ണു എ​ന്നി​വ​ർ ഹോ​സ്റ്റ​ലി​ൽ പാ​ട്ടു​പാ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. രാ​ത്രി​യി​ലും ആ​ഘോ​ഷം തു​ട​ർ​ന്ന​തോ​ടെ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഇ​വ​രോ​ടൊ​പ്പ​മു​ള്ള മ​റ്റ് കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി അ​ഞ്ചു​പേ​രെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ട​മ​ല​ക്കു​ടി​യി​ലെ അ​ട​ക്ക​മു​ള്ള ആ​ദി​വാ​സി കു​ടി​യി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൂ​ന്നാ​ർ കോ​ള​നി​യി​ലെ എം​ആ​ർ​എ​സ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.