എ​സ്ബി സ്‌​കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ മാ​തൃ​ക​യാ​യി
Saturday, April 27, 2024 7:09 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി സ്‌​കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ മാ​തൃ​ക​യാ​യി. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ സ​ന്ധ്യാ​ദേ​വി, ത​ഹ​സി​ല്‍ദാ​ര്‍ വി​ജ​യ​സേ​ന​ന്‍, എ​ല്‍എ ത​ഹ​സി​ല്‍ദാ​ര്‍ നി​ജു കു​ര്യ​ന്‍, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ വി​നോ​ദ്കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ ലാ​ലു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വോ​ട്ട​ര്‍മാ​ര്‍ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ആ​ശ്വാ​സ​ക​ര​മാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍ക്കാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നും വ​ന്ന​വ​ര്‍ ഈ ​സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്.

ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു​ഉ​ദ്യോ​ഗ​സ്ഥ​ർ അം​ഗ​പ​രി​മി​ത​രെ അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ളി​ല്‍നി​ന്നും ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ചു വോ​ട്ട് ചെ​യ്യി​ച്ചു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​യി.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും സാ​മ​ഗ്രി​കളും മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​ലെ​ത്തി​ച്ചു

വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളും ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ആ​ൻ​ഡ് ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​റി​ല്‍ രാ​ത്രി പ​ത്തോ​ടെ എ​ത്തി​ച്ചേ​ര്‍ന്നു.

അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ സ​ന്ധ്യാ​ദേ​വി, ത​ഹ​സി​ല്‍ദാ​ര്‍ വി​ജ​യ​സേ​ന​ൻ എന്നിവരുടെ നേതൃത്വത്തിൽ പോളിംഗ് സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കൊ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

രാ​ത്രി വൈ​കി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും സാ​മ​ഗ്രി​ക​ളും വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​ലെ സ്‌​ട്രോം​ഗ് റൂ​മി​ലെ​ത്തി​ച്ചു.